ഓഖി ദുരന്തം: 39 മൃതദേഹങ്ങളുമായി നേവിയുടെ കപ്പല്‍ തീരത്തേക്ക് വരുന്നു

കൊല്ലം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നതായി വിവരം.കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയ നേവിയുടെ കപ്പലില്‍ 39 മൃതദേഹങ്ങള്‍ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ കൊണ്ടുവരുമെന്നാണ് വിവരം. കൊല്ലത്തെ അഴീക്കല്‍, നീണ്ടകര, കൊല്ലം തുറമുഖം എന്നിവിടങ്ങളില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉള്‍പ്പെടെ സംവിധാനങ്ങള്‍ സജ്ജരായി നില്‍പുണ്ട്. കൊല്ലത്തെയോ തിരുവനന്തപുരത്തെയോ മോര്‍ച്ചറികളിലേക്കു മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.