ഊട്ടിയില്‍ തീവണ്ടിയുടെ എന്‍ജിനില്‍ തീപിടുത്തം; 200 ഓളം വരുന്ന യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങി; 2 ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്
ഊട്ടിയില്‍ സഞ്ചാരികള്‍ക്കായുള്ള പ്രതേക തീവണ്ടിയുടെ എന്‍ജിനില്‍ തീപിടുത്തം. മേട്ടുപാളയത്ത് നിന്ന് ഉട്ടിയിലേക്ക് പോകുകയായിരുന്ന തീവണ്ടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 2 ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവംനടന്നത്.
ഉട്ടിക്കും മേട്ടുപാളയത്തിനുമിടയില്‍ ഹില്‍ഗ്രോവ് സ്റ്റേഷന് സമീപം വലിയ പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടാകുന്നത്. എന്‍ജിന്‍ ബര്‍ണര്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാലത്തില്‍ വെച്ച് എന്‍ജിന് തീപിടിച്ചതിനാല്‍ തന്നെ 200 ഓളം വരുന്ന യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങി കിടക്കുകയാണ്. പാളത്തില്‍ നിന്ന് ട്രെയിന്‍ നീക്കാന്‍ മറ്റൊരു ട്രെയില്‍ സംഭവ സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്.