ഹരിയാനയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
ഹരിയാനയിലെ ഹിസാറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി. രാത്രി അമ്മക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ കാണാതാകുകയായിരുന്നു. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പില്‍ കുഞ്ഞിനെ കൊല ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച്ച രാത്രി 9മണിക്കാണ് അമ്മയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങിയത്. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ ഒപ്പം കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല ചെയ്യപ്പെട്ട നിലയില്‍ കുട്ടിയുടെ ശരീരം ലഭിച്ചത്.
മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളില്‍ കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രഥമ ദൃഷ്ട്യാ കുട്ടിയെ ബലാത്സംഗം ബലാത്സംഗം ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.