നടന്‍ ജയന്‍റെ കുടുംബക്കാര്‍ എന്ന പേരില്‍ ചാനല്‍ കാണിച്ചത് വ്യാജന്മാരെ എന്ന് ബന്ധുകള്‍ ; പുലിവാല് പിടിച്ച് റിമിടോമിയും മനോരമ ചാനലും

മനോരമാ ചാനലിന്റെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയാണ് ഇപ്പോള്‍ പുലിവാല്‍ പിടിച്ച നിലയിലായത്. റിമിടോമിയാണ് പരിപാടിയുടെ അവതാരക. പ്രശസ്തരായ വ്യക്തികളുമായി രസകരമായ രീതിയില്‍ അഭിമുഖം നടത്തുന്ന പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്. അവതാരകയായ റിമിയുടെ പൊട്ടാത്തരവും മണ്ടത്തരവുമാണ് പ്രോഗ്രാമിന്റെ ഹൈലൈറ്റ്. ചിലപ്പോഴൊക്കെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ പ്രോഗ്രാം ലംഘിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്തരിച്ച പ്രശസ്ത നടന്‍ ജയന്റെ പേരില്‍ ഒരു പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ് പ്രോഗ്രാം. ജയന്റെ കുടുംബക്കാര്‍ എന്ന പേരില്‍ ചാനല്‍ കാണിച്ചത് വ്യാജന്മാരെ എന്നാണ് ബന്ധുകള്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്. പരിപാടിയില്‍ ഉമ നായര്‍ എന്ന നായിക അതിഥിയായി എത്തിയിരുന്നു. ഉമ നായര്‍ ജയന്റെ അനുജന്റെ മകളാണെന്നായിരുന്നു റിമി ടോമി പ്രേക്ഷരെ പരിചയപ്പെടുത്തിയത്. പരിപാടിയില്‍ അതിഥിയായി എത്തിയ ഉമാ നായര്‍ ആണ് താന്‍ ജയന്റെ സഹോദര പുത്രിയാണ് എന്ന് അവകാശം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് ജയന്റെ സഹോദരന്റെ മക്കളാണ് ആരോപണവുമായി രംഗത്ത് വന്നത്.

നടനും ജയന്റെ സഹോദര പുത്രനുമായ ആദിത്യന്‍ ജയന്‍ ആണ് ഒരാള്‍ . വിഷയത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഉമ നായര്‍ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യം എല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്ന തുടക്കത്തോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഉമ നായരുമായി സീരിയലില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നോടും ഉമ ജയന്റെ ബന്ധുവാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും ഞാന്‍ എതിര്‍ത്തിട്ടില്ല. ഉമ ചിലപ്പോള്‍ ബന്ധുവായിരിക്കാം, അല്ലാതിരിക്കാം. എന്നിരുന്നാലും ജനങ്ങള്‍ കാണുന്ന ഒരു പരിപാടിയില്‍ വന്നിരുന്നുകൊണ്ട് ജയന്‍ എന്റെ വല്ല്യച്ഛനാണെന്ന് പറയുന്നത് ശരിയല്ലെന്നും ആദിത്യന്‍ ജയന്‍ പറയുന്നു. എന്റെ അമ്മൂമ്മയ്ക്ക് ഒരു സഹോദരിയും നാല് സഹോദരങ്ങളുമാണുള്ളത്. അമ്മൂമ്മയുടെ സഹോദരിയുടെ പേര് സരസ്വതി എന്നാണെന്നും ആദിത്യന്‍ പറയുന്നു. ഇവരുടെയൊക്കെ പേരും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഇവരുടെയൊന്നും ചെറുമോളല്ല ഉമ നായരെന്നും ആദിത്യന്‍ തന്റെ എഫ്ബി അക്കൗണ്ടിലിട്ട വീഡിയോയിലൂടെ പറയുന്നു. തന്റെ അനുജത്തി ലക്ഷ്മിയുടെ വിവാഹത്തിന് എല്ലാവരും വന്നിരുന്നു അപ്പോഴും ഉമയെ കണ്ടിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉമയെ താന്‍ മോശക്കാരിയായി ചിത്രീകരിക്കുന്നതല്ല, ഉമ ചിലപ്പോള്‍ ബന്ധുവായിരിക്കാം പക്ഷേ അത് പറയുന്നതില്‍ ഒരു മര്യാദവേണമെന്ന് ആദിത്യന്‍ ജയന്‍ പ്രതികരിച്ചു. 27 വര്‍ഷത്തെ പക്വത ഉമ നായര്‍ കാണിക്കണെന്നും അദ്ദേഹം പറഞ്ഞു.

അതിനു പിന്നാലെ റിമി ടോമിക്കും മഴവില്‍ മനോരമയ്ക്കുമെതിരെ പ്രശസ്ത ചലച്ചിത്ര ജയന്റെ അനുജന്റെ മകളും രംഗത്ത് വന്നു. ജയന്‍ മരണപ്പെട്ടത് 1981ല്‍ എന്നായിരുന്നു പരിപാടിയില്‍ ഉമ നായര്‍ പറഞ്ഞത്. എന്നാല്‍ ഇതേത് സഹോദരി എന്ന് ആലോചിച്ച് അമ്പരന്നിരിക്കുകയാണ് ജയന്റെ ഏക സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി ശ്രീദേവി. ജയന്‍ മരണപ്പെട്ടത് 1980 നവംമ്പര്‍ 16നാണ്. കൃത്യമായ വിവരം പോലും അറിയാതെ ചാനല്‍ പരിപാടികളില്‍ വന്നിരുന്ന് എന്തെങ്കിലും വിളിച്ചു പറയുന്നതിനെതിരെയാണ് സോമന്‍ നായരുടെ മകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പലപ്പോഴും വല്ല്യച്ഛന്റെ(ജയന്‍) പേര് പറഞ്ഞ് പലരും പെട്ടെന്ന് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടയില്‍ ഭാര്യയും മകനുമുണ്ടെന്ന വാദവുമായി ഒരാള്‍ വന്നിരുന്നു. പിന്നീട് അത് കോടതി വരെ കയറിയെന്ന് സോമന്‍ നായരുടെ മകള്‍ ഓര്‍മിക്കുന്നു. ജയനെയും ജയന്റെ കുടുംബത്തെയും അറിയുന്നവര്‍ സത്യവസ്ഥ അറിയാമെന്നും ജയന്റെ മരുമകള്‍ വീഡിയോയിലുടെ പറയുന്നു. എല്ലാ നവംബര്‍ 16നും വല്ല്യച്ഛനെ ഇഷ്ടപ്പെടുന്നവര്‍ വീട്ടില്‍ വരാറുണ്ട്. അപ്പോഴൊന്നും ഇങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് വീഡിയോയില്‍ പറയുന്നു. ബന്ധങ്ങള്‍ ആരോപിക്കുമ്പോള്‍ അതിന് ക്ലാരിറ്റി ഉണ്ടാകണം. ഈ വീഡിയോ ഇടുന്നത് ആരെയും ഇന്‍സള്‍ട്ട് ചെയ്യാനല്ല. ഇക്കാര്യം എല്ലാവരും അറിയണെ എന്ന് കരുതിയാണെന്നും ലക്ഷ്മി വീഡിയോയില്‍ പറയുന്നു. എന്നാല്‍ ലക്ഷ്മി ശ്രീദേവിക്ക് ചുട്ട മറുപടിയുമായി സീരിയല്‍ നടി ഉമ നായര്‍ രംഗത്ത് എത്തുകയായിരുന്നു. ഈ ലിങ്കില്‍ നോക്കിയാല്‍ എന്നെ അപമാനിച്ച വൃക്തിയുടെ വീഡിയോ കാണാം എന്ന് പറഞ്ഞാണ് ഉമ പ്രതികരിച്ചത്.