ഷാജി പാപ്പാനും പിള്ളാരും ഇത്തവണ രണ്ടും കല്പ്പിച്ചു തന്നെ;ആട്2 ട്രെയ്ലര് പുറത്ത്
സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം ആടു2 ട്രെയ്ലര് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.ജയസൂര്യ നായകാനായെത്തിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.ആദ്യ ചിത്രം തിയറ്ററില്‍ പരാജയമായിരുന്നെങ്കിലും ചിത്രം ആരാധകരില്‍ ഏറെ ഓളം സൃഷ്ട്ടിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറാവുകയായിരുന്നു.ആദ്യമായാണ് തിയറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.
രണ്ടാം ഭാഗത്തിലും ജയസൂര്യ തന്നെയാണ് നായകാനായെത്തുന്നത്.ആദ്യ ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്.