ബാംഗളൂര്‍ ബത്തേരി പാതയില്‍ കൊള്ളക്കാരുടെ ആക്രമണം; സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം രക്ഷപെട്ടത് തലനാരിഴക്ക്

യാത്രക്കാരെയുംകൊണ്ട് മൈസൂര്‍ കറങ്ങിയതിനുശേഷം തിരികെവന്നുകൊണ്ടിരുന്ന വാഹനത്തിനുനേരെയാണ് കൊള്ളസംഘത്തിന്റെ ആക്രമണമുണ്ടായത്. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. കൊള്ളക്കാരില്‍നിന്ന് തങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് വാഹനത്തിന്റെ ഡ്രൈവറും യാത്രക്കാരും പറയുന്നു. കേരളത്തിന്റെ അതിര്‍ത്തികടന്നാല്‍ ഉണ്ടാകുന്ന ഇത്തരം അപകടങ്ങളെക്കുറിച്ച് ഇതിനുമുന്‍പും പലതവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് കാറിന്റെ ഡ്രൈവര്‍ പറയുന്നതിങ്ങനെ.

ഗണിക്കുപ്പകഴിഞ്ഞ് കുറച്ചുദൂരം സഞ്ചരിച്ചപ്പോള്‍ റോഡിന്റെ നടുവിലായി ഒരുകാര്‍ നിര്‍ത്തിയിട്ട നിലയില്‍കണ്ടു. കറിന്റെനാല് ഡോറുകളും ഡിക്കിയും തുറന്നുകിടക്കുകയായിരുന്നു. രണ്ട് യുവാക്കള്‍ മുന്‍വശത്തെഡോര്‍വഴി അകത്തേക്കും രണ്ടുയുവാക്കള്‍ ഡിക്കിയിലൂടെ അകത്തേക്കും നോക്കി നില്‍ക്കുകയായിരുന്നു. ഇതുകണ്ട കറിന്റെഡ്രൈവറായ റഷീദ് തന്റെകറിന്റെ വേഗതകുറച്ച് കാറിനരികില്‍ നിര്‍ത്താന്‍ഭവിച്ചു. തുടര്‍ന്ന് കാര്‍ അടുത്തെത്തിയപ്പോള്‍ ഡിക്കിയിലേക്ക് നോക്കിനിന്ന യുവാക്കളിലൊരാള്‍ പൊടുന്നനെ കാറിനുമുന്നിലേക്ക് ചാടിവീണ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

അപകടസൂചനകിട്ടിയ റഷീദ് ഇയ്യാളെവെട്ടിച്ച് കാര്‍ മുന്നോട്ടുകുത്തിപ്പിച്ചു. ഇതിനിടെ ഡിക്കിയിലേക്ക് നോക്കിനിന്ന മറ്റൊരുയുവാവ് ഇരുമ്പ് പൈപ്പ് വലിച്ചെടുത്ത് കാറില്‍ ആഞ്ഞടിച്ചുകൊണ്ട് പിന്നാലെ ഓടിവന്നു. തുടര്‍ന്ന് കറിന്റെചില്ലുകള്‍ പൊട്ടിയപ്പോള്‍ ഉറക്കത്തിലായിരുന്ന കുട്ടികളും സ്ത്രീകളും ഭയന്ന് കരയുവാന്‍തുടങ്ങി. എന്നാല്‍ അതുവകവയ്ക്കാതെ റഷീദ് പരമാവധിവേഗത്തില്‍ മുന്നോട്ടുകുതിച്ചു. 3 കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോള്‍ അക്രമികളുടെ കാര്‍ തങ്ങളെ പിന്തുടരുന്നുവെന്ന് മനസിലായതോടെ കാറിനുള്ളിലെ യാത്രക്കാര്‍ പരിഭ്രാന്തരായി.

തുടര്‍ന്ന് പരമാവധിവേഗത്തില്‍ മുന്നോട്ടുകുത്തിച്ച റഷീത് കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഒരു ട്രാവലര്‍ തനിക്കെതിരെവരുന്നത് കണ്ടു. വാഹനംനിര്‍ത്തി പുറത്തിറങ്ങുന്നത് അപകടകരമായതിനാല്‍ റഷീത് തന്റെകര്‍ ട്രാവലറിനുനേരെ ഓടിച്ചുകയറ്റുകയായിരുന്നു. ഇതുകണ്ട ട്രാവലറിന്റെഡ്രൈവര്‍ അപകടമൊഴിവാക്കാനായി വാഹനം വെട്ടിച്ചുനിര്‍ത്തി. കാറിനുള്ളില്‍നിന്നും കൂട്ടക്കരച്ചില്‍ കേട്ടതോടെ ട്രാവലറിലുണ്ടായിരുന്ന യാത്രക്കാരായ അയ്യപ്പഭക്തര്‍ ഒന്നടങ്കം വാഹനത്തില്‍നിന്നും പുറത്തിറങ്ങി.

ഇതിനിടെ പിന്തുടര്‍ന്നുവന്ന കൊള്ളസങ്കേതത്തിന്റെ കാര്‍ അവര്‍ക്കരികിലൂടെ കുതിച്ചുപാഞ്ഞു. തുടര്‍ന്ന് കര്‍ണാടകത്തില്‍നിന്നുള്ള യാത്രക്കാരായ അയ്യപ്പ ഭക്തന്മാരോട് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചതോടെ അയ്യപ്പഭക്തന്മാര്‍ തങ്ങളെ ചെക്പോസ്റ്റുവരെ കൊണ്ടുവിടുംകയും ചെയ്തതായി യാത്രക്കാര്‍ പറയുന്നു. എന്നാല്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അത്തരത്തില്‍ ഒരുകാര്‍ ഇതുവഴി പോയിട്ടില്ലെന്നും, മറ്റുകാര്യങ്ങള്‍ തോന്നിയതാകുമെന്നുപറഞ്ഞ് തങ്ങളെ തീര്‍ത്തും അവഗണിച്ചതായും യാത്രക്കാര്‍ പറയുന്നു.

തുടര്‍ന്നുള്ള യാത്ര അപകടകരമാണെന്ന് മനസിലാക്കിയ റഷീത് കാര്‍ ചെക്പോസ്റ്റിനരികില്‍ നിര്‍ത്തിയിട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ അതിലെവന്ന ബാംഗളൂര്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്ഡ്രൈവറോഡ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം പറഞ്ഞപ്പോള്‍ ആ ഡ്രൈവര്‍ വളരെമെല്ലെ തങ്ങളെ അനുഗമിച്ച് കാട്ടിക്കുളങ്ങരവരെ കൊണ്ടുവിട്ടതായും റഷീത് പറയുന്നു. മൈസൂരില്‍നിന്നും അര്‍ധരാത്രി പുറപ്പെടുന്നവാഹനങ്ങളെ ഇത്തരം സംഘങ്ങള്‍ നിരീക്ഷിക്കുന്നതായും അവര്‍ക്കുനേരെ ആക്രമണം നടത്താന്‍ തുനിയുന്നതായും സംശയിക്കുന്നുവെന്ന് ഇദ്ദേഹം പറയുന്നു.