സ്വിറ്റ്സര്‍ലന്‍ഡില്‍ ‘ചങ്ങാതിക്കൂട്ടം’ വെബ് സൈറ്റ് പ്രകാശനം ചെയ്തു
സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം സൂറിച്ചില്‍ മാര്‍ച്ച് 10ന് ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം ഒരുക്കും. ഈ സംവാദ സദസ്സിന് അനുബന്ധമായി ഒരുക്കിയ വെബ് സൈറ്റിന്റെ പ്രകാശനം നടന്നു. ചങ്ങാതിക്കൂട്ടാംഗമായ ഫൈസല്‍ കാച്ചപിള്ളി ആണ് വെബ് ഡിസൈന്‍ ചെയ്തത്. www.changathi.ch എന്നാണ് വെബ് സൈറ്റിന്റെ നാമം. ടോം കുളങ്ങര ആണ് കൂട്ടായ്മയുടെ അഡ്മിന്‍.
മലയാള ഭാഷയിലുള്ള സംവാദങ്ങളും ചര്‍ച്ചകളും ആയി വെടിവട്ട സദസ്സുകള്‍ ഒരുക്കുന്ന കൂട്ടായ്മയുടെ ആദ്യ പൊതുപരിപാടി ആണ് ഇളയിടം മാഷിന്റെ പ്രഭാഷണം. ഇളയിടം മാഷിന്റെ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനവും ആണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.changathi.ch എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
Report: Jacob Maliekal