റണ്‍സ് വഴങ്ങുന്നതില്‍ ‘സെഞ്ചുറി’നേടിയ നുവാന്‍ പ്രദീപിന് നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ്

മൊഹാലി:രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മയും കൂട്ടരും ലങ്കന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ടപ്പോള്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഈ ലങ്കന്‍ താരം.ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ശ്രീലങ്കന്‍ താരമെന്ന നാണക്കേട് പേസര്‍ നുവാന്‍ പ്രദീപിന്. രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ അടിച്ചര്‍മാദിച്ചപ്പോള്‍ 10 ഓവറില്‍ 106 റണ്‍സാണ് നുവാന്‍ വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങിയ ലങ്കന്‍ ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.

2006-ല്‍ ഓസീസിനെതിരെ 99 റണ്‍സ് വഴങ്ങിയ മുത്തയ്യ മുരളീധരനെയാണ് നുവാന്‍ പ്രദീപ് മറികടന്നത്.ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ എറിഞ്ഞിട്ട ലക്മലിനെതിരെതിരെ എട്ട് ഓവറില്‍ 71 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരയും ഗുണരത്‌നയും ഓവറില്‍ പത്ത് റണ്‍സ് ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.