ഓഖി ദുരന്തം ബേപ്പൂറില്‍നിന്ന് 7 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കടലില്‍ കണ്ടെത്തി. ബേപ്പൂരില്‍ തീരത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടത്. ഒന്ന് പൊന്നാനിയിലും ഒന്ന് ചെല്ലാനത്തുമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തീരദേശ പോലീസും മീന്‍പിടുത്ത ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്. ഉച്ചയോടെ ഇവ കരയ്ക്കടുപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ 11 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 63 ആയി.