‘ഇതാണ്ട പോലീസ്’;വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് നിര്‍ത്തിയ പോലീസിന്റെ കട്ട ഹീറോയിസത്തിനു കയ്യടിച്ച് നാട്ടുകാര്‍-വീഡിയോ
കണ്ണൂര്‍:സൗജന്യ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസുകള്‍ പലപ്പോഴും കയറ്റാറില്ല.ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് വന്നു.സംഭവത്തില്‍ പോലീസ് നടത്തിയ കട്ട ഹീറോയിസമാ സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം.
കണ്ണൂര്‍ ചക്കരക്കല്ലില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസ് തിരഞ്ഞ് പിടിച്ച് വിദ്യാര്‍ഥികള്‍ നിന്നിടത്ത് കൊണ്ട് വന്ന് പോലീസ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഇതില്‍ കയറ്റി വിട്ടു.വൈകീട്ട് സ്കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ ബസ് കാത്തു നില്ക്കുന്നു. വിദ്യാര്‍ഥികളെ ഗൗനിക്കാതെ ബസ് കുറേ മുമ്പോട്ട് പോയാണ് നിര്‍ത്തിയത്.ഉടന്‍ പൊലിസ് ഇടപെട്ട് ബസ് പിറകോട്ട് എടുപ്പിച്ച് വിദ്യാര്‍ഥികളെ കയറ്റുകയായിരുന്നു.
മറ്റ് വിദ്യാര്‍ഥികള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടും സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാത്തത് കൊണ്ടാണ് ഇത്തരം നടപടി വേണ്ടി വന്നതെന്ന് ചക്കരക്കല്‍ എസ്.ഐ ബിജു പറഞ്ഞു. ഇനിയും ഇത്തരം പരാതി ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.