ആഘോഷങ്ങള്‍ തീരുന്നില്ല പാട്ടില്‍ പ്രണയമൊളിപ്പിച്ച് അനുഷ്‌കയേയും ആരാധകരെയും ഞെട്ടിച്ച് വിരാട് കോഹ്‌ലി; വീഡിയോ വൈറല്‍

ഇറ്റലിയില്‍ നടന്ന വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹ വിശേഷങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളൂ. വിവാഹം ആരൊക്കെ തമ്മിലായാലും വധൂ വരന്‍മാരുടെ ഡാന്‍സും പാട്ടും പതിവാണല്ലോ. ഇവര്‍ക്കിടയിലും ഇതില്‍ വ്യത്യസ്തമല്ല. അനുഷ്‌കയ്ക്കായി ഒരു പാട്ട് പാടിയിരിക്കുകയാണ് വിരോട് കോഹ്‌ലി. സുഹൃത്തുക്കള്‍ക്ക് നടുവിലിരുന്ന് പാട്ടു കേട്ട അനുഷ്‌ക നിറഞ്ഞ കയ്യടിയും നല്‍കി ഈ പാട്ടിനെ സ്വീകരിച്ചു.

2013-ല്‍ ഒരു പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ മൊട്ടിട്ട പ്രണയമായിരുന്നു ഇരുവരുടേതും. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. പ്രണയ വിവരം രഹസ്യമായി വയ്ക്കാത്ത ഇരുവരും പല വേദികളിലും ഒന്നിച്ചെത്തുകയും ഒരുമിച്ച് ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്തിരുന്ന. ഇതിന്റെ വിഡിയോകളൊക്കെ സമൂഹ മാധ്യമങ്ങളില്‍ വളരെ ശ്രദ്ധആകര്‍ഷിച്ചിരുന്നു. ഇപ്പ്‌പോലീത്ത ഈ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വയറലാകുകയാണ്.

വിഡിയോ: