മന്ത്രിയേയും നൂറോളം യാത്രക്കാരേയുംവലച്ച് എയര്‍ ഇന്ത്യ; മന്ത്രിക്കെതിരെ യാത്രക്കാരുടെ രോഷപ്രകടനം

കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ ഡല്‍ഹി-വിജയവാഡ വിമാനം മന്ത്രിയേയും നൂറോളം യാത്രക്കാരേയും ഒന്നര മണിക്കൂറോളമാണ് കാത്തുനിര്‍ത്തിയത്. ക്ഷുഭിതരായ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്ന കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജുവിനെ ചോദ്യം ചെയ്തു.

തുടര്‍ന്ന് പ്രതിക്ഷേധം രുക്ഷമായപ്പോള്‍ മന്ത്രി എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ പ്രദീപ് ഖരോളയെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പൈലറ്റില്ലാത്തതിനെ തുടര്‍ന്നാണ് വിമാനം വൈകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും ക്യാപ്റ്റനെ താക്കീത് നല്‍കുകയും ചെയ്തതായി എയര്‍ ഇന്ത്യ വാക്താവ് അറിയിച്ചു.