ജിഷാ വധക്കേസ് ; കേരള സര്‍ക്കാരിന് എതിരെ പ്രതി അമീര്‍ ; സര്‍ക്കാര്‍ തന്നെ വഞ്ചിച്ചു എന്ന് പ്രതി

ജിഷാ വധക്കേസില്‍ കേരള സര്‍ക്കാരിന് എതിരെ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാം. തനിക്ക് നീതി ലഭിച്ചില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അമീറുല്‍ ഇസ്സാം ആരോപണം ഉന്നയിച്ചു. തനിക്ക് ഒന്നും അറിയില്ല. എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ലെന്നും തന്നെ കേരള സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അമീറുല്‍ പറഞ്ഞു. കേസില്‍ കോടതിയുടെ വിധി കേട്ട ശേഷം ജയിലിലേയ്ക്ക് പോകുന്ന വഴിയാണ് അമീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ വധ ശിക്ഷയാണ് അമീറുലിന് കോടതി വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു വിലയിരുത്തിയ കോടതി പ്രതി സമൂഹത്തിലേക്ക് തിരിച്ച് വരുന്നത് ഭീഷണിയാണെന്നും വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് കേസില്‍ വധ ശിക്ഷ വിധിച്ചത്.