മലപ്പുറത്തെ ഉമ്മച്ചിക്കുട്ടികളുടെ ഫ്ലാഷ് മോബ് വിവാദം അവിടെ നില്‍ക്കട്ടെ ; ഈ ഉമ്മച്ചിക്കുട്ടിയുടെ ഡാന്‍സും ഇപ്പോള്‍ വൈറല്‍ ആണ് (വീഡിയോ)
ഡിസംബര്‍ ഒന്നാണ് ലോക എയിഡ്സ് ദിനം. അന്ന് മാത്രമാണ് പലരും ഇങ്ങനെ ഒരു മാരക രോഗത്തിനെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ. എന്നാല്‍ ഈ വര്‍ഷം എയിഡ്സ് ദിനം ഓര്‍ക്കാത്തവര്‍ കൂടി അത് കഴിഞ്ഞുള്ള ദിനങ്ങള്‍ എന്നും ഓര്‍ക്കും. കാരണം വേറൊന്നുമല്ല അത് കഴിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ തമ്മിലടി തന്നെ. എയിഡ്സ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി മലപ്പുറത്ത് കോളേജ് കുട്ടികള്‍ നടത്തിയ ഒരു ഫ്ലാഷ് മോബ് ആണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്‍റെ കുരുപൊട്ടിച്ചത്. ഡാന്‍സ് കളിച്ച കുട്ടികള്‍ക്കിടയില്‍ മുസ്ലീം പെണ്‍കുട്ടികളും ഉള്ളതാണ് തീവ്ര മാതാവാദികളുടെ ഉറക്കം കെടുത്തിയത്. ഡാന്‍സ് കളിച്ച കുട്ടികളെ മനുഷ്യത്വമില്ലാത്ത ഭാഷയില്‍ ഇവര്‍ പച്ചയ്ക്ക് സോഷ്യല്‍ മീഡിയ വഴി അപമാനിക്കുകയുണ്ടായി. തുടര്‍ന്ന്‍ ഇവര്‍ക്ക് മറുപടിയുമായി മറ്റുള്ളവര്‍ രംഗത്ത് വന്നതോടെ രംഗം മൊത്തത്തില്‍ കുളമായി. വിഷയത്തില്‍ രാഷ്ട്രീയം കൂടി കലര്‍ന്നത്തോടെ പിടിവിട്ടു പോയ അവസ്ഥയാണ് ആ കുട്ടികളുടെ ഫ്ലാഷ് മോബിന് സംഭവിച്ചത്. സുടാപ്പികള്‍ എന്ന് വിളിക്കുന്ന വിഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചു വിട്ടത്. ഇതിനെതിരെ കമ്മികള്‍ രംഗത്ത് വരികയും ഇവര്‍ക്ക് കനത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു. അവിടെ കൊണ്ടും തീര്‍ന്നില്ല കമ്മ്യൂണിസ്റ്റ് യുവ ജന സംഘടനകള്‍ സംസ്ഥാന വ്യാപകമായി മുസ്ലീം പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ഫ്ലാഷ് മോബുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ മറുപക്ഷം അടുത്ത യുദ്ധവുമായി രംഗത്ത് വന്നപ്പോള്‍ തീര്‍ന്നു എന്ന് കരുതിയ അടിപിടി വീണ്ടും തുടങ്ങി.
തുടര്‍ന്ന്‍ വിഷയം അവിടെ നിന്നൊക്കെ മാറി ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല അവരെ അടിമകളെ പോലെയാണ് ഇടിരിക്കുന്നത് എന്ന പേരില്‍ സംഘികളും രംഗപ്രവേശനം ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. എല്ലാവരും ഡാന്‍സ് കളിച്ചു എന്ന പേരില്‍ മതവാദികള്‍ ആക്ഷേപിച്ച കുട്ടികള്‍ക്ക് സപ്പോര്‍ട്ട് ആണ് ചെയ്തത്. അതിന്‍റെ കൂടെ ചിലര്‍ വന്നു റോഡില്‍ ഇങ്ങനെ അഴിഞ്ഞാട്ടം നടത്തിയാല്‍ എയിഡ്സ് മാറുമോ , കേരള സംസ്ക്കാരം, പാശ്ചാത്യ സംസ്ക്കാരം എന്നൊക്കെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളും ചര്‍ച്ചയാക്കി.
സംഗതി ഇങ്ങനെ പോകുന്ന സമയമാണ് തട്ടമിട്ട ഒരു പെണ്‍കുട്ടിയുടെ ഡാന്‍സ് കൂടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയത്. കോഴിക്കോട് സ്വദേശിനി ഷംനയാണ് തന്‍റെ ഡാന്‍സിലൂടെ ഏവരുടെയും ഹൃദയം കവര്‍ന്നത്. ഷംനയുടെ ഡാന്‍സ് കണ്ട മത തീവ്രവാദികള്‍ക്ക് സത്യത്തില്‍ എന്ത് പറയണം എന്നറിയാത്ത അവസ്ഥയിലാകും ഇപ്പോള്‍. കാരണം ജന്മന തന്‍റെ കാലുകള്‍ക്ക് ശേഷിയില്ലാത്ത ഷംന വീല്‍ചെയറില്‍ ആണ് സഞ്ചരിക്കുന്നത്. എന്നിട്ടും നൃത്തത്തിനോടുള്ള തന്‍റെ അഭിനിവേശം അവള്‍ മറച്ചു വെച്ചില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വികലാംഗര്‍ക്ക് വേണ്ടി കേരളാ പോലീസ് നടത്തിയ “അമൃതവര്‍ഷിണി” എന്ന പരിപാടിക്ക് ഇടയിലാണ് ഷംന ഏവരുടെയും ഹൃദയം കവര്‍ന്ന ഡാന്‍സ് അവതരിപ്പിച്ചത്. ലോക്നാഥ് ബഹറ, മനോജ് എബ്രഹാം എന്നിങ്ങനെയുള്ള പോലീസ് മേധാവികളും ചടങ്ങിന് പങ്കെടുത്തിരുന്നു.
മുസ്ലീം പെണ്‍കുട്ടികള്‍ പൊതു ഇടങ്ങളില്‍ ഡാന്‍സ് കളിച്ചാല്‍,പാട്ട് പാടിയാല്‍ അവര്‍ക്ക് മരണ ശേഷം കടുത്ത ശിക്ഷാവിധികളാണ് ലഭിക്കുക്ക എന്നാണു മതപണ്ഡിതന്മാര്‍ പറയുന്നത് (എന്നാല്‍ ആണുങ്ങള്‍ക്ക് ഒന്നും നിഷിദ്ധവുമല്ല). എങ്കില്‍ ജന്മനാ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ഭാഗ്യങ്ങള്‍ പലതും നിഷിദ്ധമായ ഈ കുട്ടിക്ക് മരണ ശേഷം എന്ത് ശിക്ഷ ലഭിക്കും എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതത്തിന്‍റെ പേരില്‍ ഇവര്‍ നിയമങ്ങള്‍ പടച്ചു വിട്ടത് എന്ന് വ്യക്തം. അതിനെ ശിരസാവഹിക്കാന്‍ കുറെ അന്ധവിശ്വാസികളും രംഗത്ത് വന്നതോടെ സ്ത്രീകള്‍ അടിമകള്‍ ആകുവാന്‍ വിധിക്കപ്പെട്ടു.അതേസമയം മുസ്ലീങ്ങള്‍ക്ക് ഇടയില്‍ മാത്രമല്ല ഡാന്‍സ് കളിക്കുന്ന സ്ത്രീകള്‍ എല്ലാം മോശക്കാരികള്‍ ആണെന്ന ഒരു ചിന്താഗതിയാണ് നമ്മുടെ സമൂഹത്തില്‍ ഏറെയും. പലര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണ് നൃത്തം ചെയ്യാന്‍ സാധിക്കുക എന്നത്. സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് ഒരാള്‍ക്ക് അതിന്‍റെ സഹായത്തോടെ പൊതു വേദിയില്‍ ഗാനം ആലപിക്കാന്‍ സാധിക്കും , നേരത്തെ റിക്കാര്‍ഡ് ചെയ്ത് വെച്ച് പ്ലേ ചെയ്തു നാടകം, മിമിക്ക്രി എന്നിവ പോലുള്ള കലാപരിപാടികള്‍ ചെയ്യുവാനും കഴിയും. എന്നാല്‍ കുറച്ചു എങ്കിലും കഴിവ് ഇല്ലാത്ത ഒരാള്‍ക്ക് ഒരു വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ ഒരിക്കലും കഴിയില്ല എന്നതാണ് സത്യം.
ഓരോ സംസ്ഥാനത്തിനും അവരുടേത് ആയ നൃത്തശാഖ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ.നമ്മുടെ സംസ്ക്കാരവും ദൈവിക സങ്കല്‍പ്പങ്ങളും പോലും നൃത്തരൂപങ്ങളുമായി ചേര്‍ന്നു കിടക്കുന്ന ഒന്നാണ്.ലോകത്ത് വേറെ ഒരു രാജ്യത്തിനും ചിലപ്പോള്‍ ഇത്തരത്തില്‍ ഒരു അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ല. കാലം മാറിയപ്പോള്‍ നൃത്തമേഖലകളും ആസ്വദരീതിയും മാറി. റിയാലിറ്റി ഷോകളിലൂടെ ചാനലുകള്‍ ഇപ്പോള്‍ ഡാന്‍സിന്റെ പേരില്‍ പല പേകൂത്തുകളും(ഡാന്‍സ് കുറവ് സര്‍ക്കസ് കൂടുതല്‍) പടച്ചു വിടുന്നുണ്ട് എങ്കിലും സിനിമാറ്റിക് ഡാന്‍സ് എന്ന ഒരു നൃത്ത രൂപമാണ് ഇപ്പോള്‍ പൊതുവേ ഏവര്‍ക്കും പ്രിയം. മലപ്പുറത്തെ കുട്ടികളും , ഷംനയും എല്ലാം ചെയ്തതും അതാണ്. എന്നാല്‍ താളബോധം ഇല്ലാത്ത ഒരാള്‍ക്ക് ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം. മതത്തിന്‍റെ പേരിലാണ് ഇവര്‍ ഡാന്‍സ് കളിച്ച പെണ്‍കുട്ടികളെ കുറ്റം പറയുന്നത്. എന്നാല്‍ ഇന്ത്യയിലേക്കാള്‍ ഏറെ ഏറ്റവും കൂടുതല്‍ ഡാന്‍സ് ബാറുകള്‍ ഉള്ളത് മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഗള്‍ഫ് രാജ്യങ്ങളിലാണ് എന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു പരസ്യമായ രഹസ്യമാണ്. വിശേഷ അവസരങ്ങളില്‍ ആരും അറിയാതെ അവിടങ്ങളില്‍ നടക്കുന്ന കാബറെ പോലുള്ള ഡാന്‍സുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിക്കുന്ന ഒന്നാണ്. അപ്പോള്‍ മതമല്ല മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്ന ചിലരാണ് ഈ വിവാദങ്ങള്‍ക്ക് എല്ലാം പിന്നില്‍. സത്യത്തില്‍ ഡാന്‍സിനെ കുറ്റം പറഞ്ഞവര്‍ ഒരിക്കല്‍ പോലും ഡാന്‍സ് കളിച്ചിട്ടുള്ളവര്‍ ആയിരിക്കില്ല. അങ്ങനെ ചെയ്തിരുന്നു എങ്കില്‍ അവര്‍ ഒരിക്കലും കുറ്റം പറയാന്‍ തയ്യാറാകുമായിരുന്നില്ല.