തോല്‍വിയിലും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസിക്കാം; കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സിഫ്‌നോസിന്റെ ഗോള്‍

കൊച്ചി: ഐ.എസ്.എല്‍ മത്സരത്തിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം മാര്‍ക് സിഫ്‌നോസിന്റെ ഗോള്‍ തിരഞ്ഞെടുത്തു.ഗോവയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നേടിയ ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.സ്ഫിനിയോസിന്റെ ഗോളിലൂടെ കേരളമാണ് മുന്നിലെത്തിയതെങ്കിലും മത്സരത്തില്‍ കേരളം 2 -5 ന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

മത്സരത്തില്‍ ജാക്കി ചന്ദിന്റെ ക്രോസ് അനായാസം നിയന്ത്രിച്ച സിഫ്‌നിയോസ് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.പന്ത് ഗോവന്‍ ഗോള്‍ കീപ്പര്‍ കട്ടിമണി സേവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കട്ടിമണിയുടെ കൈകളില്അസീ പന്ത് ഗോള്‍ വല കടന്നു.

നിലവില്‍ മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം പോയിന്റ് പട്ടികയില്‍ എട്ടാമതാണ് കേരളം.ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച്ചയാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ഹോം മാച്ചില്‍ മഞ്ഞപ്പടയുടെ എതിരാളികളായെത്തുന്നത്.