ഐഎസ്എല്‍ ആവേശത്തിന് തിരികൊളുത്തി ബംഗളൂരുവും പൂനയും ഇന്ന് നേര്‍ക്ക് നേര്
ഹീറോ ഇന്‍ഡ്യന്‍ സൂപ്പര്‍ ലീഗ് മല്സരവാരം 5-ലെ ആദ്യ മല്‍സരത്തില്‍ വിജയ പ്രതീക്ഷയോടെ സ്വന്തം തട്ടകത്തില്‍ പൂനെ സിറ്റി ഇറങ്ങുമ്പോള്‍ എതിരാളികളായെത്തുന്നത് കരുത്തരായ ബെംഗളൂരു എഫ്.സി. ഇതിന് മുന്‍പ് സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പൂനെ സിറ്റി എഫ്സിക്ക് രണ്ട് എണ്ണത്തില്‍ പരാജയം രുചിക്കേണ്ടി വന്നു. ലീഗില്‍ ഈ വര്‍ഷം അരങ്ങേറ്റം നടത്തിയ, ഇതേ വരെ ഗോള്‍ വഴങ്ങാതെ കളിച്ച ജാംഷെഡ്പൂര്‍ എഫ്സിയെ തങ്ങളുടെ അവസാന മത്സരത്തില്‍ തോല്പ്പിക്കാനായതിനെ ആത്മവിശ്വാസം പൂനയ്ക്കുണ്ടാകും.
പോയിന്റ് പട്ടികയില്‍ ഏറ്റവും മുകളില്‍ നില്ക്കുന്ന ബംഗളൂരു എഫ്സിയുമായി കൊമ്പു കോര്‍ക്കുമ്പോള്‍ ഒരു വിജയത്തില്‍ കുറഞ്ഞൊന്നും പൂനെ സ്വന്തം വീട്ടിലെ ആരാധകവൃന്ദത്തിന് മുന്പില് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ജാംഷെഡ്പൂരിനെതിരേയുളള മല്‍സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട് പുറത്ത് പോകേണ്ടി വന്ന ഫനായിയുടെ സേവനങ്ങള്‍ പൂനെക്ക് നഷ്ടമാകും. മറുവശത്ത്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി-ക്ക് എതിരായി വിജയം കൈപ്പിടയിലൊതുക്കിയ ബംഗളൂരു വിജയമാവര്‍ത്തിച്ച് പോയിന്റ് പട്ടികയില്‍ സ്ഥിരമിരിപ്പിടമുറപ്പിക്കാനാകും ശ്രമിക്കുക.രണ്ട് മല്‍സരങ്ങളിലേക്ക് സസ്പെന്ഷന് നേരിട്ട ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്തു സെലക്ഷന് ലഭ്യമാകില്ല എന്നത് അവര്‍ക്ക് ചെറിയൊരു ആശങ്കയുണര്‍ത്തും.
സ്റ്റാര്‍ട്ടിംഗ് ലൈനപ്പുകള്‍
എഫ്സി പൂനെ സിറ്റി:
ഗോള്‍കീപ്പര്‍: വിശാല്‍ കെയ്ത്
ഡിഫന്റര്‍മാര്‍: ഹര്‍പ്രീത് സിംഗ്, റാഫേല്‍ ലോപ്പസ് ഗോമസ്, ഗുര്‍തേജ് സിംഗ്, സാര്‍ത്ഥക് ഗോലുയി
മിഡ്ഫീല്‍ഡര്‍മാര്‍: മാര്‍ക്കസ് ടെബാര്‍, ആദില്‍ ഖാന്, ഐസക് വാന്മാല്സ്വാമ
മാര്‍സെലിഞ്ഞ്യോ, ഡിയാഗോ കാര്‍ലോസ്
ഫോര്‍വാര്‍ഡുകള്‍: എമിലിയാനോ അല്‍ഫാരോ
ബംഗളൂരു എഫ്സി:
ഗോള്‍കീപ്പര്‍: ലാല്ത്വവാമാവിയ റാള്‍ട്ടെ
ഡിഫന്റര്‍മാര്‍: സുഭാഷ് ബോസ്, രാഹല്‍ ബ്ഭേക്കെ, ജോണ്‍ ജോണ്സന്, ഹര്‍മാന്‍ജോത് ഖാബ്ര
മിഡ്ഫീല്‍ഡര്‍മാര്‍: എറിക് പാര്‍ട്ടാലു, എഡ്യൂറാഡോ ഗ്രേസിയ, സുനില്‍ ഛെത്രി, ഡിമാസ് ഡെല്‍ഗാഡോ, ഉദന്ത സിംഗ്.