ട്രോളന്മാര്ക്കൊരു സന്തോഷ വാര്‍ത്ത; ജയസൂര്യ ചിത്രം ആട് 2 സംഘടിപ്പിക്കുന്ന വമ്പിച്ച ട്രോള്‍ മത്സരം; മികച്ച ട്രോളിനു ഒന്നാം സമ്മാനം 15000 രൂപ
തീയേറ്ററില്‍ എട്ടുനിലയില്‍ പൊട്ടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ ഒരു പക്ഷേ മലയാളത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളു. പറഞ്ഞ് വരുന്നത് ജയസൂര്യ നായകനാകുന്ന ആട് 2ന്റെ കാര്യമാണെന്ന് വ്യക്തമായില്ല. ഇനി കാര്യത്തിലേക്ക് വരാം.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആട് 2 വിന്റെ ട്രെയിലര്‍, പുറത്തിറങ്ങി 24 മണിക്കൂറുകള്‍ക്കകം 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഏറ്റവും വേഗതയില്‍ ഏറ്റവും അധികം വ്യൂവേഴ്സ് എന്ന റെക്കോര്‍ഡും ആട് 2 ട്രെയിലര്‍ സ്വന്തമാക്കികഴിഞ്ഞു. അതോടൊപ്പം, ട്രെയിലറിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ട്രോളര്‍മാരും തങ്ങളുടെ പണി തുടങ്ങിയിരുന്നു.
നിരവധി ട്രോളുകളാണ് ആട് 2വിന്റെ മീം ഉപയോഗിച്ച് വന്നത്. ഇപ്പോഴിതാ, ട്രോളര്‍മാര്‍ക്കൊരു സര്‍പ്രൈസ് ഗിഫ്റ്റുമായി വരികയാണ് ഫ്രൈഡേ ഫിലിം ഹൗസും. ആട്2 സോംഗ്/ ട്രൈയിലറിലെ രംഗങ്ങള്‍ ആസ്പദമാക്കിയുള്ള ട്രോളുകളുടെ വന്‍പ്രവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ സാഹചര്യത്തിലാണ് ഫ്രൈഡേ ഫിലിം ഹൗസും ഇങ്ങനെയൊരു മത്സരം മുന്നോട്ട് വെച്ചത്. ആട് 2 വിന്റെ ട്രെയിലറിലെയോ, സോംഗിലെയോ സ്ക്രീന്‍ഷോട്ടുകള്‍ കോര്‍ത്തിണക്കി , ഈ സിനിമയെത്തന്നെ പരാമര്ശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകള്‍ക്ക് അത്യുഗ്രന്‍ സമ്മാനങ്ങള്‍ ഒരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.ആട് 2വിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മികച്ച ട്രോളര്‍ക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും പാപ്പന്മുണ്ടും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റുമാണ് ലഭിക്കുന്നത്. ഒരു തരത്തില്‍ ഇതും പ്രൊമോഷന് തന്നെ. ഇത്രയും കിടിലനായി ഒരു സിനിമാ അണിയറക്കാരും പ്രൊമോഷന് നടത്തിയിട്ടുണ്ടാകില്ല.ഡിസംബര്‍ 14 മുതല്‍ ഡിസംബര്‍ 21 വരെയാണ് അനുവദിച്ച സമയം. ഒരാള്‍ക്ക് എത്ര ട്രോളുകള്‍ വേണമെങ്കിലും അയക്കാം. സ്വന്തമായി ഉണ്ടാക്കിയ ട്രോള്‍ വേണം അയക്കാന്‍. അയക്കുന്ന ട്രോളന്റെ പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട് , സ്വന്തം വാട്ട്സാപ്പ് നമ്ബറില്‍ നിന്നു വേണം അയക്കാന്‍.അപ്പൊ ട്രോളാന്‍ തുടങ്ങുകയല്ലേ.