വോട്ട് രേഖപെടുത്തിയതിനുശേഷം ‘റോഡ്‌ഷോ’ നടത്തി മോഡി; വിവാദമൊഴിയാതെ ബി ജെ പി സര്‍ക്കാര്‍

തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനത്തിലും വിവാദമൊഴിയാതെ ഗുജറാത്ത് രാഷ്ട്രീയം. വോട്ടു ചെയ്തു മടങ്ങിയ മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി നടത്തിയ ‘റോഡ് ഷോ’ വ്യക്തമായ തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ഗേലോട്ട് ചൂണ്ടിക്കാട്ടി.

വോട്ട് ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നതാണ് ആദ്യം വിവാദമായത്. തൊട്ടുപിന്നാലെ തുറന്ന വാഹനത്തില്‍ അദ്ദേഹം നിന്നു യാത്ര ചെയ്തതും വിവാദത്തിന് കൂടുതല്‍ എരിവു പകര്‍ന്നു.

മോദി തുറന്ന വാഹനത്തില്‍ യാത്ര ചെയ്തതും ചുറ്റിലും കൂടിയവര്‍ ബിജെപി പതാകകള്‍ വീശി അഭിവാദ്യം ചെയ്തതും ചട്ടലംഘനമാണെന്ന് മറ്റൊരു കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാലയും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ അധികാരം അടിയറവു വച്ചതായും ഇത് ജനാധിപത്യത്തിന് സങ്കടകരമായ ദിവസമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ബിജെപി ഓഫിസില്‍നിന്നും പ്രധാനമന്ത്രിയില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവര്‍ത്തനമെന്നും അശോക് ഗേലോട്ട് ആരോപിച്ചു.

വീഡിയോ: