രാജ്യത്തെ ഞെട്ടിച്ച രാജസ്ഥാനിലെ മുസ്ലിം യുവാവിന്റെ കൊലപാതകം; പ്രതിയുടെ ഭാര്യയുടെ അകൗണ്ടിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങള്‍

രാജ്യത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ മഴു കൊണ്ട് വെട്ടിയ ശേഷം ജീവനോടെ കത്തിച്ചത്. സഹോദരിയെ പ്രണയിച്ചെന്നും അത് ലൗജിഹാദാണെന്നും ആരോപിച്ചായിരുന്നു മുഹമ്മദ് അഫ്രാസുലിന്‍ എന്ന മുസ്ലിം ചെറുപ്പക്കാരനെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. സംഭവം ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അതിലേറെ ഭയാനകമാണ്.

ഈ കൊടും ക്രൂരതചെയ്ത ശംഭുലാല്‍ പോലീസ് കസ്റ്റഡിയിലാണെങ്കിലും അയ്യാളുടെ ഭാര്യ സീതയുടെ ബാങ്ക് അകൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഒഴുകിയെത്തുന്നത് ലക്ഷകണക്കിന് രൂപയാണ്. മാത്രമല്ല പണം അയച്ചതിന്റെ റസീപ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പ്രകാശ് സിങ്, ദിനേശ് സിങ് എന്നീ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. 516 പേര്‍ സീതയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പൊലീസ് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.