കാസര്‍ഗോഡ് മൂന്നംഗസംഘം ദമ്പതികളെ കെട്ടിയിട്ട് കഴുത്തറത്തതിനുശേഷം വീടുകൊള്ളയടിച്ചു

കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ മോഷണശ്രമത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും വെട്ടേറ്റു. പുലിയന്നൂര്‍ സ്‌കൂള്‍ പരിസരത്തെ വീട്ടിലാണ് സംഭവം. ഇതില്‍ ഭാര്യ റിട്ട.അധ്യാപിക ജാനകി (65) സംഭവസ്ഥലത് മരിച്ചു. ഗൃഹനാഥന്‍ റിട്ട.അധ്യാപകന്‍ കളത്തേര കൃഷ്ണന്‍ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നംഗ മോഷണസംഘം രാത്രി 9.30 ഓടെയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ദമ്പതികള ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവയാണ് കവര്‍ന്നത്. ഇരുവരെയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.