ഇരട്ട സെഞ്ച്വറിയില്‍ ‘ട്രിപ്പിളടിച്ച’ രോഹിത് ശര്‍മയുടെ ചിത്രം, 200 രൂപ നോട്ടില്‍ ചേര്‍ക്കണമെന്ന് സോഷ്യല്‍ മീഡിയ; രോഹിതിന്റെ പടമുള്ള നോട്ടും പുറത്തിറക്കി
മുംബൈ:ഏകദിനത്തിലെ മൂന്നാം ഡബിള്‍ സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയെ വാനോളം പുകഴ്ത്താന്‍ മത്സരിക്കുകയാണ് സൈബര്‍ ലോകം.കൂട്ടത്തില്‍ ട്വിറ്റര്‍ ലോകം മുന്നോട്ട് വച്ചിരിക്കുന്നത് റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 200 രൂപ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രവും ചേര്‍ക്കണമെന്നാണ്.
തീര്‍ന്നില്ല ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുകയാണിപ്പോള്‍.ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവിശ്വസനീയമായി ഡബിള്‍ സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്ന രോഹിത് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പമാണ് വാഴ്ത്തപ്പെടുന്നത്.
പരിക്കിന്റെ പിടിയില്‍ നിന്ന് 2013-ല്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം രോഹിത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്കോറുകള്‍ 264, 209, 208 നോട്ടൗട്ട്, 171 നോട്ടൗട്ട്, 150, 147, 141 നോട്ടൗട്ട്, 138, 137 ഇങ്ങനെ പോകുന്നു.
രോഹിത്ത് ഡബിള്‍ സെഞ്ചുറി അടിച്ചുകൂട്ടുന്നതിനെ കാറുകള്‍ വാങ്ങുന്നതിനോട് താരതമ്യം ചെയ്താണ് ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന് ട്വീറ്റ് ചെയ്തത്. നേരെ ഷോറൂമിലേക്ക് പോയി കാര്‍ വാങ്ങുന്നത് പോലെയാണ് രോഹിത്ത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്നാണ് ധവാന് പറയുന്നത്.