ബാങ്ക് ട്രേഡ് യൂണിയന്റെ കള്ളക്കളികള്‍ വ്യക്തമാക്കി മുന്‍ യൂണിയന്‍ നേതാവ് ആത്മഹത്യ ചെയ്തു
ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ കീഴിലുള്ള ലോര്‍ഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവായിരുന്ന വി പി കമ്മത്ത് ഇന്നലെ രാത്രി ആത്മഹത്യചെയ്തു. ബാങ്ക് ട്രേഡ് യൂണിയന്റെ കള്ളക്കളികള്‍ വ്യക്തമാക്കി കത്തെഴുതിയതിന് ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
ബാങ്കിന്റെ കള്ളക്കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് യൂണിയന്‍ സ്വീകരിച്ചത്. ബാങ്കിന്റെ കള്ളക്കളികള്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്. പുറത്താക്കപ്പെട്ട ഇദ്ദേഹത്തെ സഹായിക്കേണ്ട യൂണിയന്‍ നിരന്തരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
സുഹൃത്തും അഭിഭാഷകനുമായ അഡ്വ കെകെ അഷ്‌കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കമ്മത്തിന്റെ മരണക്കുറിപ്പിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. യൂണിയന്‍ നേതൃത്വം സര്‍ക്കുലറുകളിലൂടെ വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ വാക്കു പാലിച്ചില്ലെന്നും വഞ്ചിച്ചുവെന്നും കമ്മത്ത് മരണക്കുറിപ്പില്‍ പറയുന്നു.