റോഡില്‍ മത്സരയോട്ടം ഹരമാക്കിയവര്‍ കാണുക,അമിത വേഗത എങ്ങനെയാണ് ജീവനെടുക്കുന്നത്; വൈറലാകുന്ന ഡല്‍ഹി എക്സ്പ്രസ് വേയിലെ അപകടം
ഗതാഗത സംവിധാനങ്ങള്‍ മികച്ചതാകുമ്പോള്‍ വേഗത ഹരമാക്കിയവര്‍ ഓരോ നിമിഷവും ഏറ്റവും വേഗതയില്‍ കുതിച്ചു പായാനാണ് ശ്രമിക്കാറ്.ചിലര്‍ താന്‍ അതിവേഗം കുതിച്ചു പായുന്ന വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ട് ആളാവാനും ശ്രമിക്കാറുണ്ട്.
എന്നാല്‍ ഇത്തരം മിതവേഗതയിലുള്ള പാച്ചില്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് മാത്രം ഇക്കൂട്ടര്‍ ചിന്തിക്കുന്നേയില്ല.ഇത്തരം മത്സര ഓട്ടങ്ങള്‍ക്കിടെ നടുറോഡില്‍ പൊലിയുന്ന ജീവനുകള്‍ നിരവധിയാണ്. അമിതാവേശവും ധാര്‍ഷ്ട്യവുമൊക്കെയാണ് പലപ്പോഴും ഇത്തരം അപകടങ്ങളിലേക്ക് വഴി വയ്ക്കുന്നത്. ഇതുപോലൊരു മത്സരയോട്ടത്തിനിടയില്‍ നടന്ന ഒരു അപകടം ആരേയും ഞെട്ടിക്കും.
ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ്വേയിലായിരുന്നു സംഭവം. മത്സരിച്ചോടിയ യമഹ R15ഉം ഹ്യുണ്ടായി എലൈറ്റ് i20 ആണ് അപകടത്തില്‍ പെട്ടത്. മത്സര ഓട്ടത്തിനിടെ വാശി കയറിയ കാര്‍ ഡ്രൈവര്‍ വാഹനം ഇടത്തേക്ക് വെട്ടിച്ചപ്പോള്‍ ബൈക്കിലിടിച്ചു. തുടര്‍ന്ന് ബൈക്ക് റൈഡര്‍ തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ റോഡിലൂടെ കരണം മറയുന്നതും പിന്നാലെയത്തിയ മറ്റൊരു കാര്‍ ഇയാളുടെ ദേഹത്ത് കയറുന്നതിനു തൊട്ടുമുമ്പ് സഡന്‍ബ്രേക്കിടുന്നതും ഓടിക്കുന്നയാള്‍ വീണതിനു ശേഷവും ഡ്രൈവറില്ലാതെ R15 വാഹനങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നീങ്ങുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.കുറേദൂരം ഒറ്റക്ക് ഓടിയ ശേഷം ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സമയം റോഡിലുണ്ടായിരുന്ന മറ്റൊരു ബൈക്കറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മാസങ്ങള്‍ക്കു മുമ്പ് ഇതേ ഹൈവേയില്‍ ആഡംബരക്കാറായ ലംബോര്‍ഗിനിയും സ്വിഫ്റ്റ് ഡിസൈര്‍ കാറും തമ്മിലുള്ള മത്സരിച്ചോടിയ അപകടദൃശ്യങ്ങളും വൈറലായിരുന്നു. ഈ അപകടത്തില്‍ നിരപരാധിയായ ഒരാള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. റോഡിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.