അസഹനീയമായ ചെവി വേദനയുമായി വന്ന യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത് ചെവിക്കുള്ളിലൊരു പാറ്റ കുടുംബത്തെ
ചെവിയുടെ വേദന അസഹനീയമായപ്പോഴാണ് ലീ എന്ന യുവാവ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. അസഹനീയമായ വേദന കാരണം ലീ, ഗുവാന്‍ഡോംഗ് പ്രവിശ്യയിലുള്ള സിയോബിയന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.ചെവിവേദന ഡോക്ടര്‍ അത്ര കാര്യമാക്കിയില്ലെങ്കിലും ലീയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി.
കാരണം ലീയുടെ ചെവിക്കുള്ളില്‍ ഒരു വലിയ ‘പാറ്റകുടുംബം’ തന്നെയുണ്ടായിരുന്നു.ഇലക്ട്രിക് ഓട്ടോസ്‌കോപ്പിന്റെ സഹായത്താല്‍ നടത്തിയ വിശദമായ പരിശോധനയില്‍ വേദനയ്ക്ക് കാരണം ചെവിക്കുള്ളില്‍ കയറിപ്പറ്റിയത് പാറ്റയാണെന്ന് മനസിലാകുകയായിരുന്നു. ഒന്നും രണ്ടുമല്ല ഇരുപത്തിയാറ് പാറ്റകളാണ് ഉണ്ടായിരുന്നത്.
ആദ്യം ചെവിക്കുള്ളില്‍ കയറിയ പെണ്‍പാറ്റ ഇരുപത്തിയഞ്ച് മുട്ടകളിട്ട് ബാക്കിയുള്ള പാറ്റകള്‍ക്കും ജീവന്‍
നല്‍കി ചെവിക്കുള്ളില്‍ വാസസ്ഥലമൊരുക്കുകയായിരുന്നു. മുട്ടയിടാന്‍ സ്ഥലമന്വേഷിച്ചു നടന്ന പാറ്റ ലീയുടെ ചെവി കണ്ടപ്പോള്‍ കയറിപ്പററ്റിയതാവാം എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അപ്പോള്‍ തന്നെ ലീ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാറ്റകളെ ചെവിയില്‍ നിന്നും പുറത്തെടുത്തെങ്കിലും ലീയുടെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചു.