തോല്‍വി മറക്കാന്‍ സ്വന്തം കാണികള്‍ക്കു മുന്നിലൊരു ജയം മോഹിച്ച് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്നത്തെ മത്സരം കേരളത്തിന് വളരെ നിര്‍ണ്ണായകമാണ്.കാരണം കഴിഞ്ഞ മത്സരത്തില്‍ ഗോവയില്‍ നിന്നേറ്റ കനത്ത തോല്‍വി ആരാധകരിലും,ടീമംഗങ്ങളിലും വളരെ നിരാശയുണ്ടാക്കിയിരുന്നു.അതുകൊണ്ട് തന്നെ സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച കാളി കെട്ടഴിച്ച് ആദ്യ ജയം സ്വന്തമാക്കി ലീഗിലെ കരുത്തന്മ്,ആരാകാന്‍ പറ്റിയ അവസരം.
പോയന്റ് നിലയില്‍ തങ്ങളേക്കാള്‍ ഒരു പടി മുന്നിലാണെങ്കിലും,കഴിഞ്ഞ സീസണിലെപ്പോലെ നോര്‍ത്ത് ഈസ്റ്റിനെതിരെ ജയിച്ച് വിജയഗാഥ തുടങ്ങാം എന്നാകും ബ്ലാസ്റ്റേഴ്സ് കരുതുന്നത്.
കളിക്കുന്നത് കേരള ടീമാണെങ്കിലും കളിക്കളത്തില്‍ കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാകും. ജാക്കിചന്ദ് സിങ്, മിലന്‍സിങ്, സിയം ഹംഗല്‍, ലാല്‍റുവത്താര, ലാല്‍ത്താക്കിമ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇവിടെനിന്നുള്ളവരാണ്. ഒപ്പം സഹപരിശീലകന്‍ മണിപ്പുരുകാരനായ തങ്‌ബോയ് സിങ്‌തോയും.
പ്ലേമേക്കറുടെ റോളില്‍ പരിക്കേറ്റ ബെര്‍ബറ്റോവ് ഇല്ലാത്തതിനാല്‍ ബ്ലാസ്റ്റേഴ്‌സിന് പുതിയ കോമ്പിനേഷന്‍ കണ്ടെത്തേണ്ടിവരും. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളാണ് ടീമിന് തലവേദനയായിരിക്കുന്നത്. സസ്‌പെന്‍ഷനുശേഷം സി.കെ. വിനീത് തിരിച്ചെത്തുന്നത് ആശ്വാസമാണ്. പരിക്കേറ്റ വെസ് ബ്രൗണും ഇയാന്‍ ഹ്യൂമും ഫിറ്റാണെന്ന് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ കളിക്കുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വെസ് ബ്രൗണ്‍ കളിച്ചാല്‍ ഡിഫന്‍സ് ശക്തമാകും. മിഡ്ഫീല്‍ഡര്‍ പെക്കുസന്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ല.
നാലു മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് രണ്ടുതവണ തോറ്റുകഴിഞ്ഞു. ഒരെണ്ണം സമനില. ഡല്‍ഹിക്കെതിരേയായിരുന്നു ജയം. ഇതുവരെ രണ്ടുഗോള്‍ അടിച്ച അവര്‍ നാലുഗോള്‍ വഴങ്ങി. ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളടിച്ചപ്പോള്‍ ആറെണ്ണം വാങ്ങി. പക്ഷേ, ഒരു തോല്‍വിയേയുള്ളൂ. അറ്റാക്കിങ്ങിലെ കുറവ് നോര്‍ത്ത് ഈസ്റ്റ് നികത്തുന്നത് പ്രതിരോധത്തിലാണ്.
സ്റ്റാര്‍ട്ടിംഗ് ലൈനപ്പുകള്‍
കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
ഗോള്‍കീപ്പര്‍: പോള്‍ റചൂബ്ക
ഡിഫന്റര്‍മാര്‍: ലാറുവത്താറ, നെമാന്‍ജ ലാക്കിസ് പെസിക്ക്, സന്ദേശ് ജിങ്കന്‍, റിനോ ആന്റോ
മിഡ്ഫീല്‍ഡര്‍മാര്‍: സി. കെ. വിനീത്, അരാട്ടാ ഇസുമി, ഇയാന്‍ ഹ്യൂം, കറേജ് പെക്കൂസണ്‍, ജാക്കിചന്ദ് സിംഗ്
ഫോര്‍വാര്‍ഡുകള്‍: മാര്‍ക്ക് സിഫ്ന്യോസ്
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ഗോള്‍കീപ്പര്‍: രഹ്നേഷ് ടി. പി.
ഡിഫന്റര്‍മാര്‍: റോബര്‍ട്ട് ലാല്‍ത്ലാമുവ്ന ജോസ് ഗോണ്‍കാല്‍വ്സ്, സാംബിന, നിര്‍മ്മല്‍ ഛെത്രി
മിഡ്ഫീല്‍ഡര്‍മാര്‍: ഹാലിചരന്‍ നര്‍സാരി, റോവ്ളിന്‍ ബോര്‍ജെസ്, അദില്‍സണ്‍ ഗോയിയാനോ, മാര്‍സിനോ, ലാല്‍റിന്‍ഡിക റാള്‍ട്ടെ
ഫോര്‍വാര്‍ഡ്: ഡാനിയേലോ ലോപസ്.