സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി ശനിയാഴ്ച കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതോടെ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെയായിരിക്കും സോണിയയുടെ വിരമിക്കല്‍ പ്രഖ്യാപനം.പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്ന് സോണിയ പറഞ്ഞു.നാളെ രാവിലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, തനിക്ക് വിരമിക്കാന്‍ സമയമായെന്നായിരുന്നു സോണിയയുടെ മറുപടി.
പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും സോണിയ പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ സോണിയ രാജി പ്രഖ്യാപനം നടത്തുമെന്നാണു കരുതുന്നത്. ശനിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.
കോണ്‍ഗ്രസിനെ രണ്ടു ദശാബ്ദക്കാലം മുന്നോട്ടു നയിച്ച ശേഷമാണ് സോണിയ ഗാന്ധി സജീവ രാഷ്ട്രീയം മതിയാക്കുന്നത്.കോണ്‍ഗ്രസിന്റെ 61-ാമത്തെ പ്രസിഡന്റായിരുന്നു സോണിയ.കോണ്‍ഗ്രസ് അധ്യക്ഷനായി മകന്‍ രാഹുല്‍ ഗാന്ധി അധികാരമേല്‍ക്കുന്നതിനു തൊട്ടു മുന്‍പേയാണ് സോണിയയുടെ വിരമിക്കല്‍ പ്രഖ്യാപനം.
1947-ഡിസംബര്‍ ഒന്‍പതിനു ഇറ്റലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സോണിയ കേംബ്രിജിലെ ഇംഗ്ലിഷ് പഠനത്തിനിടെയാണു രാജിവ് ഗാന്ധിയെ പരിചയപ്പെടുന്നത്. മൂന്നു വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷം വിവാഹം. പ്രധാനമന്ത്രിയായിരിക്കെ 1991-ല്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജിവ് രക്തസാക്ഷിത്വം വരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വപ്രതിസന്ധിയിലായി.
രാജിവിന്റെ വിയോഗശേഷം വര്‍ഷങ്ങള്‍ക്കൊടുവില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം സോണിയയെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തിച്ചു. 1998 മാര്‍ച്ചിലായിരുന്നു അത്. ആ പദവിയില്‍ തുടര്‍ന്നത് 19 വര്‍ഷം. വിദേശത്തു ജനിക്കുകയും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്ത എട്ടാമത്തെ വ്യക്തിയാണ് സോണിയ. (മറ്റ് ഏഴു പേരും പാര്‍ട്ടിയെ നയിച്ചത് ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുന്നതിനു മുന്‍പായിരുന്നു)
കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റവുമധികം കാലം വഹിച്ച റെക്കോര്‍ഡും സോണിയ ഗാന്ധിക്കാണ്. 2004ലെ തിരഞ്ഞെടുപ്പു വിജയത്തിനൊടുവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കെന്ന് ഉറപ്പിച്ചെങ്കിലും സോണിയ അവസാനനിമിഷം പിന്‍വാങ്ങി. ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിച്ച സോണിയ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃസ്ഥാനവും യു.പി.എ അധ്യക്ഷസ്ഥാനവും ഏറ്റെടുത്തു.
2009-ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോഴും നായികയായി മുന്നില്‍ത്തന്നെയുണ്ടായിരുന്നു സോണിയ. ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക ഫോബ്‌സ് തയാറാക്കിയപ്പോള്‍ അതില്‍ മൂന്നാം സ്ഥാനത്തെത്തിയതും സോണിയയായിരുന്നു.