മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടി ഗര്‍ഭിണി:ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്തത് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മാംസ പിണ്ഡത്തെ

ബീഹാര്‍:തങ്ങളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ വയര്‍ ക്രമാതീതമായി വീര്‍ത്തു വരുന്നത് ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്തു എത്തിച്ചു.കുട്ടിയെ വിശദമായി പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞത് കുട്ടിയുടെ വയറ്റില്‍ മുഴ വളരുകയാണെന്നായിരുന്നു.എന്നാല്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍ ഞെട്ടി. കുഞ്ഞിന്റെ ഉള്ളില്‍ മറ്റൊരു കുഞ്ഞു വളരുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്.

ഗര്‍ഭകാലത്ത് ഇരട്ടയായി വളര്‍ച്ച ആരംഭിക്കുകയും എന്നാല്‍ ചില പ്രത്യേക ജനിതക തകരാറുകള്‍ മൂലം ഒരു ഭ്രൂണം മറ്റൊന്നില്‍ നിന്നും വേര്‍പെടാതെ ഒരു കുഞ്ഞിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ് വളര്‍ന്ന് തുടങ്ങുകയുമായിരുന്നു. ‘പാരസൈറ്റ് ട്വിന്‍’ എന്ന പ്രതിഭാസം ആണ് ഇതിനു കാരണം. കുഞ്ഞിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത ശിശുവിന്റെ കണ്ണുകളുടെയും തൊലിയുടെയും വളര്‍ച്ച പൂര്‍ണ്ണമായിരുന്നു.

ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളജില്‍ആയിരുന്നു ശസ്ത്രക്രിയ. ഒരു കിലോയോളം ഭാരമുള്ള കുഞ്ഞിനെയാണ് പുറത്തെടുത്തത്.മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഈ മാംസപിണ്ഡരൂപത്തിലുള്ള നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞ്.