തന്നെക്കാള്‍ മാതാപിതാക്കളെ സ്നേഹിച്ചു എന്ന കാരണം കൊണ്ട് ഭര്‍ത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചു കൊന്നു
ഡെറാഡൂണ്‍: തന്നേക്കാള്‍ കൂടുതല്‍ മാതാപിതാക്കളെ സ്നേഹിക്കുന്നുവെന്ന് ആരോപിചാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. ലളിത് ജെയ്ന്‍ എന്നയാളാണ് ഭാര്യ സില്ക്കിയെ കൊലപ്പെടുത്തിയത്.ചുറ്റികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിലേയ്ക്ക് തള്ളിയിടുകയായിരുന്നു. മുസൂറിലെ കൊക്കയിലാണ് സില്ക്കിയുടെ മൃതദേഹം ഉപേക്ഷിച്ചത്. തന്നെക്കാലും കൂടുതല്‍ മാതാപിതാക്കളെ സ്നേഹിച്ചുവെന്ന കാരണത്താലാണ് സില്ക്കിയെ ജെയ്ന്‍ കൊലപ്പെടുത്തിയത്. ഇക്കാര്യത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരം വാക് വാദങ്ങള്‍ ഉണ്ടാകുമായിരുന്നു. സംഭവദിവസം ഇതിനെ ചൊല്ലി വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ലളിത് സില്ക്കിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ യുവതിയുടെ ബോധം പോയിരുന്നു. സഹോദരന്രെ ബന്ധുവിന്റെ സഹയത്തോടെയാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
സില്ക്കിയെ കൊലപ്പെടുത്തി എട്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. ഭാര്യയെ കാണാനില്ലയെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ലളിതിന്റെ കള്ളി പുറത്താകുകയായിരുന്നു . ആദ്യമെക്കെ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചു നിന്നെങ്കിലും പിന്നീട് സത്യം പുറത്തു വരികയായിരുന്നു. കൊലപതാകത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ വീട്ടുകാരുടെ മുന്നില്‍ വളരെ മാന്യനും നല്ലവനുമായാണ് ജീവിച്ചത്. ഒരാഴ്ചക്കിടെ സില്ക്കിയുടെ വീട്ടുകാര്‍ വിളിക്കുമ്പോള്‍ ഇയാള്‍ ഫോണില്‍ യുവതിയുടെ ശബ്ദത്തില്‍ സംസാരിച്ചു വീട്ടുകാരെ വിശ്വാസപ്പെടുത്തിയിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ സത്യം പുറത്തായതോടെ മൃതദേഹത്തിനായി വെള്ളിയാഴ്ച തിരച്ചില്‍ ആരംഭിച്ചിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ലളിതിനു പുറമേ, ഇയാളുടെ സഹോദരന്, സഹോദരന്റെ ഭാര്യ സഹോദരന് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണം ഉറപ്പു വരുത്തിയ ശേഷം ലളിതും സഹോദരന്മാരും ചേര്‍ന്ന് മൃതദേഹം ചാക്കിലാക്കി കാറിനുള്ളില്‍ കയറ്റി മുസൂറിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് മുസൂറിലെ ഹില്‍ സ്റ്റേഷനില്‍ എത്തിച്ച് മൃതദേഹം കൊക്കയില്‍ തളളുകയായിരുന്നു. ശേഷം ഇവര്‍ ദില്ലിയിലേയ്ക്ക് മടങ്ങിയെത്തി സാധരാണ ഗതിയില്‍ ജീവിതം നയിച്ചിരുന്നു.