തപ്പിത്തടയുന്ന ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ക്ക് മടുത്തോ? കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ഏത് ടീമും അസൂയയോടെ നോക്കുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.കാരണം ഐ.എസ്.എല്ലിലെ ഏറ്റവും ജനപ്രിയ ടീം അവരാണ്.ഓരോ മത്സരത്തിലും ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തുന്ന ആരാധകരുടെ എണ്ണം തന്നെയാണ് അതിനു ഉദാഹരണം.മത്സരങ്ങള്‍ക്കായെത്തുന്ന വിദേശ കളിക്കാര്‍ പോലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശത്തില്‍ അത്ഭുതം പ്രകടിപ്പിച്ചിട്ടുമുണ്ട്.

എന്നാല്‍ ഐ.എസ്.എല്ലിലെ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഒട്ടും മികച്ചതാണ്.മികച്ച പിന്തുണയും കഴിവുറ്റ കളിക്കാറുണ്ടായിട്ടും അണച്ച് മത്സരങ്ങള്‍ കഴിയുമ്പോള്‍ ബ്ലാസ്റ്റേഴ്സ് 7-ആം സ്ഥാനത്താണ്.തങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം ബ്ലാസ്റ്റേഴ്സില്‍ നിന്നുണ്ടാകാത്തതിനാല്‍ ആരാധകര്‍ ബ്ലാസ്റ്റേഴ്സിനെ കൈവിടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.നാലാം സീസണിലെ ഓരോ മത്സരവും കഴിയുന്തോറും കാല്‍കാണാനെത്തുന്ന ആരാധകരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടാകുന്നത്.

സമനിലകളും തോല്‍വികളുമായി ബ്ലാസ്റ്റേഴ്‌സ് തപ്പിത്തടയുന്നതാണ് ആരാധകരുടെ അതൃപ്തിക്ക് കാരണം. വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റിനെതിരെ ജയം സ്വന്തമാക്കിയെങ്കിലും ആളൊഴിഞ്ഞ കസേരകളുടെ എണ്ണത്തില്‍ കുറവില്ലായിരുന്നു. സ്റ്റേഡിയത്തിലെ പല സൈഡുകളിലും ആളില്ലായിരുന്നു. 33, 868 പേര്‍ മാത്രമാണ് ഇന്നലെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്.

ആരാധകരെ തൃപ്തിപ്പെടുത്താത്ത കളി പുറത്തെടുക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ കൈവിടാന്‍ പ്രേരിപ്പിക്കുന്നത്. ആദ്യ മത്സരത്തിന് ശേഷമുള്ള കളികളില്‍ കാണികള്‍ കുറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. നോര്‍ത്ത് ഈസ്റ്റിനെതിരെ ജയിച്ചതോടെ വരും മത്സരങ്ങളില്‍ കൂടുതല്‍ പേര്‍ കളി കാണാന്‍ എത്തുമെന്ന ആശങ്കയിലാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍.