മോഹന്‍ലാല്‍ തടി കുറച്ചതല്ല, സ്ലിം ബെല്‍റ്റ് ഇട്ടതാണെന്ന് വിമര്‍ശനം; അപ്പൊ മമ്മൂട്ടി ഇട്ടതോ എന്ന് ഫാന്‍സ്; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ അങ്കം
ഒടിയന് വേണ്ടി മോഹന്‍ലാല്‍ 18 കിലയോളം തടി കുറച്ചതാണ് ഇപ്പോള്‍ സിനിമാമേഖലയില്‍ നിന്നുള്ള ചൂടുള്ള വാര്‍ത്ത.ഫ്രാന്‍സില്‍ നിന്നെത്തിയ ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് മോഹന്‍ലാല്‍ 51 ദിവസം കൊണ്ട് 18 കിലോ കുറച്ചത്. തടി കുറച്ച ശേഷമുള്ള ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.
എന്നാല്‍ അതേ സമയം, ലാലിന്റെ പുതിയ ഗെറ്റപ്പിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ തടി കുറച്ചതല്ല, സ്ലിം ബെല്‍ട്ട് ഇട്ടതാണെന്ന് ചിലര്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് വിമര്‍ശനം.
മൈ ജിയുടെ ഏഷ്യയിലെ ഏറ്റവും വലിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയതാണ് മോഹന്‍ലാല്‍. ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനിടെയാണ് ആ കാഴ്ച കണ്ണില്‍ പെട്ടത്.
ലാല്‍ പതിനെട്ട് കിലോ ഭാരം കുറച്ചു എന്ന് പറയുന്നതൊക്കെ കള്ളമാണെന്നാണ് ഇപ്പോഴുള്ള ആരോപണം. സ്ലിം ബെല്‍റ്റ് ധരിച്ച് കുടവയര്‍ അകത്താക്കിയതാണെന്ന് ചിലര്‍ കണ്ടെത്തിക്കഴിഞ്ഞു.ഒടിയന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മോഹന്‍ലാലിനെ നേരെ ആക്രമണം നടത്തിയാല്‍ ഫാന്‍സ് അടങ്ങിയിരിയ്ക്കുമോ.. മമ്മൂട്ടിയ്ക്കെതിരെയുള്ള പോസ്റ്റുമായി ലാല്‍ ഫാന്‍സുമെത്തി. മാസ്റ്റര്‍പീസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും സ്ലിം ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അര്‍പണ ബോധത്തെ കുറച്ച് പറയുന്നവര്‍ അപ്പോത്തിക്കരിയിലെ ജയസൂര്യയെ കാണണം. കഥാപാത്രത്തിന് വേണ്ടി ഇത്രയും സാഹസമൊന്നും മലയാളത്തിലെ മറ്റൊരു നടന്‍ നടത്തിയിട്ടില്ല. ലാലിനും മമ്മൂട്ടിയ്ക്കും നടത്താന്‍ പ്രായത്തിന്റെ പരിമിതികള്‍ ഉണ്ടല്ലോ എന്നും ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്.