സൗബിന്‍ ഷാഹിര്‍ വിവാഹിതനായി

സംവിധായകനും നടനായ സൗബിന്‍ ഷാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു.ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍. മോതിരം മാറ്റത്തിന്റെ ചിത്രങ്ങള്‍ നേരത്ത സൗബിനും ജാമിയയും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു.

ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തില്‍ അതിഥിതാരമായാണ് സൗബിന്‍ സിനിമാരംഗത്തെത്തിയത്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. പറവയിലൂടെ സംവിധാനരംഗത്തുമെത്തി.