ഗുജറാത്തില്‍ ബിജെപി ഭരണത്തിലേക്ക്
ഗുജറാത്തില്‍ ബി.ജെ.പി വീണ്ടും ഭരണത്തിലേക്ക്.ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് കേവലഭൂരിപക്ഷവും കടന്ന് 103 ഇടങ്ങളില്‍ ബി.ജെ.പി ലീഡ് നേടി മുന്നേറുമ്പോള്‍ 76 ഇടങ്ങളില്‍ കോണ്‍ഗ്രസ്സ് ലീഡ് ചെയ്യുകയാണ്. 3 ഇടങ്ങളില്‍ മറ്റുള്ളവര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ 110 സീറ്റ് വരെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയെങ്കിലും ബി.ജെ.പിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞോ എന്ന് കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.
എങ്കിലും ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉള്‍പ്പടെ ബി.ജെ.പി. യുടെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും ലീഡ് നേടാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത് എന്ന് ഔദ്യോഗിക ഫലം കാണിക്കുന്നു.പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഫലം നല്‍കുന്ന സൂചന ബി.ജെ.പിക്ക് ആശ്വാസം നല്‍കുന്നതാണ്.രാഹുല്‍ ഗാന്ധി നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിന് വരുംകാല രാഷ്ട്രീയത്തില്‍ മോദിയെയും ബി.ജെ.പിയെയും പിടിച്ചു കെട്ടാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതാണ്.