ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ഹിമാചലില്‍ ലീഡെടുത്ത് ബിജെപി
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ലീഡ് നില മാറിമറിയുന്ന സാഹചര്യത്തില്‍ ആര്‍ക്കുവേണമോ ഭരണത്തിലെത്താമെന്ന അവസ്ഥയാണ്. ഒരു ഘട്ടത്തില്‍ ബി.ജെ.പി കേവലഭൂരിപക്ഷത്തിനു വേണ്ട 92 സീറ്റുകളില്‍ ലീഡെടുത്തെങ്കിലും, പിന്നീട് പിന്നോക്കം പോയി. ഇതിനിടെ കോണ്‍ഗ്രസ് ലീഡെടുത്തെങ്കിലും അവര്‍ക്കും മുന്‍തൂക്കം നിലനിര്‍ത്താനായില്ല. അവസാന കണക്കുകളില്‍ ബി.ജെ.പി വീണ്ടും കേവലഭൂരിപക്ഷം കടന്ന് മുന്നേറുകയാണ്.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ വ്യക്തമായ മേല്‍ക്കൈയോടെ ബി.ജെ.പി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. തുടക്കത്തില്‍ മുന്നിലായിരുന്ന ബി.ജെ.പി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചും ഗുജറാത്ത് സ്വദേശി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഏറെ സുപ്രധാനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ഗുജറാത്തില്‍ ആദ്യ ഫലസൂചന ഭരണ വിരുദ്ധ വികാരമോ ?
ഗുജറാത്തില്‍ നിന്നുള്ള ആദ്യ ഫലസൂചന കോണ്‍ഗ്രസ്സിന് നല്‍കുന്നത് ആശ്വാസം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉള്‍പ്പടെ ബി.ജെ.പി. യുടെ പല പ്രമുഖ. സ്ഥാനാര്‍ത്ഥികളും ലീഡ് നേടാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത് എന്ന് ഔദ്യോഗിക ഫലം കാണിക്കുന്നത്.ബി.ജെ.പി.ക്കായി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഫലം നല്‍കുന്ന സൂചന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിന് വരുംകാല രാഷ്ട്രീയത്തില്‍ നല്ല കാലമായിരിക്കുമെന്നതാണ്.
കാലമായിരിക്കുമെന്നതാണ്. ഭരണം തിരിച്ച് പിടിക്കാനുള്ള സാധ്യതയില്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ വലിയ തിരിച്ച് വരവായി ഇത് വിലയിരുത്തപ്പെടും.
ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യം ബി.ജെ.പിയും പിന്നീട് കോണ്‍ഗ്രസും മുന്നിലെത്തിയ ഇവിടെ ആര്‍ക്കും ഭരണം പിടിക്കാമെന്ന അവസ്ഥയാണ്. പോരാട്ടം ഫോട്ടോഫിനിഷിലേക്കാണെന്ന് വ്യക്തം. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് തീര്‍ച്ചപ്പെടുത്തുമ്പോള്‍ ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനാകുമോ എന്നതാണ് പ്രധാന ചോദ്യം. അവസാന വിവരങ്ങളില്‍ ബി.ജെ.പി 98 സീറ്റിലും കോണ്‍ഗ്രസ് 80 സീറ്റിലും മുന്നില്‍. 4സീറ്റില്‍ മറ്റുള്ളവര്‍ക്ക് ലീഡ്.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. സംസ്ഥാനത്തു നടത്തിയ ഒന്‍പത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കു വിജയം പ്രവചിക്കുന്നു.
ഹിമാചലില്‍ മേധാവിത്വം പുലര്‍ത്തി ബി.ജെ.പി
ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി മുന്നില്‍. 38 മണ്ഡലങ്ങളില്‍ ബിജെപിയും 26 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മുന്നില്‍. രണ്ടിടത്ത് മറ്റു കക്ഷികള്‍ ലീഡ് ചെയ്യുന്നു.ഹിമാചലില്‍ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്സിറ്റ് പോള്‍ നല്‍കുന്ന സൂചന.