ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ മൊബൈലില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മദോറ ഗ്രാമപഞ്ചായത്ത് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു.പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള യുപിയിലെ പല ഉത്തരവുകളും ഇതിനോടകം തന്നെ വിവാദമായി മാറിയത്തിനു പിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു ഉത്തരവ് വന്നിരിക്കുന്നത്.
പെണ്‍കുട്ടികള്‍ റോഡില്‍ വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടാല്‍ ഭീമന്‍ തുക പിഴയൊടുക്കേണ്ടി വരുമെന്ന മദോറ പഞ്ചായത്തിലെ പുതിയ നിയന്ത്രണമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.നിയം ലംഘിച്ച് ഏതെങ്കിലും പെണ്‍കുട്ടികള്‍ റോഡില്‍ വച്ച് മൊബൈലില്‍ സംസാരിച്ചാല്‍ 21,000 രൂപയാണ് പെണ്‍കുട്ടികള്‍ പിഴത്തുകയായി അടക്കേണ്ടത്.
പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ നിയന്ത്രണത്തിന് കഴിയുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ കണ്ടെത്തല്‍.