ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി നാളെ കേരളത്തില്‍
തിരുവനന്തപുരം: ഓഖി ദുരന്ത വ്യാപ്തി വിലയിരുത്താന്‍ പ്രാധാനമന്ത്രി മോഡി നാളെ കേരളത്തില്‍. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറയും കന്യാകുമാരിയും സന്ദര്‍ശിക്കും. നേരത്തെ, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മാത്രമേ പങ്കെടുക്കൂ എന്നാണ് അറിയിച്ചിരുന്നത്.
പൂന്തുറയില്‍ സെന്റ്. തോമസ് സ്‌കൂളിലെത്തുന്ന പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് മോദി തീരപ്രദേശം സന്ദര്‍ശിക്കുന്നത്. പൂന്തുറ സന്ദര്‍ശിക്കുന്ന മോദി 10 മിനിറ്റ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചിലവഴിക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി കന്യാകുമാരിയിലേക്കു പോകും. തുടര്‍ന്ന് വൈകുന്നേരം 4.45നു തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം തൈക്കാട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഭാപ്രതിനിധികളും ദുരിത മേഖലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തും. യോഗത്തിനു ശേഷം പൂന്തുറയിലേക്കു പോകുമെന്നാണ് ലഭിച്ച വിവരം.