നടി പാര്‍വതിയെ കുരങ്ങനാക്കി സംവിധായകന്‍ ജൂഡ് ആന്റണി ; ആന്റണി കണ്ടം വഴി ഓടാന്‍ പാര്‍വതിയുടെ മറുപടി

കസബ വിവാദത്തില്‍ കത്തി വീണ്ടും മലയാള സിനിമ. സിനിമയെ പറ്റിയും ബാക്കി സിനിമാക്കാരെ പറ്റിയും നടി പാര്‍വ്വതി നടത്തിയ മോശം പരാമര്‍ശം പുതിയ തലങ്ങളില്‍ എത്തുന്നു. വിഷയത്തില്‍ നടി പാര്‍വ്വതിക്കെതിരെ പരോക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫ് രംഗത്ത് വന്നു. തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജൂഡ് പാര്‍വ്വതിയെ പേരെടുത്ത് പറയാതെ അപഹസിച്ചത്. ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റിയ ശേഷം മുതലാളി പറയുന്നത് പോലൊക്കെ ചെയ്യുന്നു എന്നു പറഞ്ഞാണ് ജൂഡിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറിയപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുകയാണെന്നും ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നുവെന്നുമാണ് ജൂഡിന്‍റെ പരിഹാസം.

ഇതിനു മറുപടിയുമായി പാര്‍വ്വതിയും രംഗത്ത് വന്നു. OMKV (ഓട് മലരേ കണ്ടം വഴി) എന്ന സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ പാര്‍വ്വതി മറുപടിയായി പോസ്റ്റ്‌ ചെയ്തത്. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും ഫെമിനിച്ചി സ്പീക്കിംഗ് എന്ന ഹാഷ്ടാഗോടെയാണ് പാര്‍വതി ഒരു ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് നടി പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നുമായിരുന്നു പാർവതി പറഞ്ഞത്. ഇതിനു എതിരെ മമ്മൂട്ടി ഫാന്‍സും മറ്റു സിനിമാ പ്രേമികളും രംഗത്ത് വന്നതോടെ രംഗം വഷളായി കൈ വിട്ടു പോവുകയായിരുന്നു.