ഫോട്ടോ എടുക്കാന്‍ നേരം മോദിയുടെ മുന്പില് കയറി നിന്നു ; കണ്ണന്താനത്തിനെ സുരക്ഷാ ഭടന്മാര് തള്ളി മാറ്റി
തിരുവനന്തപുരം : ഓഖി ദുരിത ബാധിതതരെ ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ചാനലുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സമയം മോദിയുടെ മുന്പില് കയറി മറഞ്ഞു നിന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ച് മാറ്റി. ജനങ്ങളുടെ ദുരിതം കേള്‍ക്കുന്ന മോദിയെ മറച്ച് ക്യാമറയ്ക്ക് മുന്നില്‍ കയറി നിന്നതോടെയാണ് സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടത്. ഇതോടെ അതുവരെ നിന്നിടത്തുനിന്ന് മോദിയുടെ ഇടത് ഭാഗത്തേക്ക് മാറി നില്‍ക്കുകയും ചെയ്തു കണ്ണന്താനം. രണ്ട് തവണ പറഞ്ഞിട്ടും മാറാന്‍ തയ്യാറാകാത്തതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടിച്ച് മാറ്റിയത്. മോദിയുടെ ക്യാമറാഭ്രമം ലോകം മുഴുവന്‍ പ്രസിദ്ധമാണെങ്കിലും തനിക്ക് അതിന്റെ ഇരയാകേണ്ടി വരുമെന്ന് കണ്ണന്താനം പോലും വിചാരിച്ചു കാണില്ല .