കാരുണ്യത്തിന്റെ കരസ്പര്‍ശം നല്‍കാന്‍ എയ്ഞ്ചല്‍സ് ബാസലിന് നവ നേതൃത്വം
ബാസല്‍: ജീവകാരുണ്യ മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനശൈലിയുമായി മുന്നേറുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ എയ്ഞ്ചല്‍സ് ബാസലിന് പുതിയ നേതൃത്വം. സെന്റ് ആന്റണിസ് പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തിലാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രെസിഡന്റായി ബോബി ചിറ്റാട്ടിനെയും, സെക്രട്ടറിയായി സിമി ചിറക്കലിനെയും, ട്രെഷററായി സാലി തിരുത്തനത്തിനെയും, റീന മന്‍കുടിയില്‍ പി.ആര്‍.ഒ ആയും തിരഞ്ഞെടുത്തു.
കേരളം കല്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്‌ളബിന്റെ വനിതാവിഭാഗമായി പ്രവര്‍ത്തിക്കുന്ന എയ്ഞ്ചല്‍സ് ബാസലിന് ക്ലബിന്റെ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു. സ്മഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായം അഭ്യര്‍ത്ഥിച്ച പുതിയ ഭാരവാഹികള്‍ കഴിഞ്ഞ രണ്ടു വര്‍ഷം സംഘടനയെ നയിച്ചവര്‍ക്കു നന്ദി പറഞ്ഞു.
ജനുവരി 6ന് സെന്റ് മരിയന്‍ ഹാളില്‍ നടക്കുന്ന ക്രിസ്മസ് പുതുവത്സര സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കുമെന്ന് കെ.സി.എസ്.സി സെക്രട്ടറി ബിന്‍ ജീമോന്‍ ഇടക്കാല അറിയിച്ചു.
More: http://angelsbasel.com/