ആന ഇടഞ്ഞ പോലെ ലോറി ഇടഞ്ഞാല്‍ എന്താകും അവസ്ഥ – വീഡിയോ കണ്ടാല്‍ മസ്സിലാകും
ആന ഇടഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്റെ ഭീകരാന്തരീക്ഷം മനസ്സിലോര്‍ക്കാത്തവരായി ആരുമുണ്ടാകില്ല.കാരണം ആന ഇടയുമ്പോഴുണ്ടാകുന്ന പ്രശനങ്ങളും മറ്റും ധാരാളം നേരില്‍ കണ്ടിട്ടുള്ളവരൊക്കെയാണ് നാം.വിറളി പിടിച്ച് ഓടുന്ന ആന ചുറ്റുമുണ്ടാകുന്ന അപകടങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ ഇതേ പോലെ ഒരു വലിയ ലോറി ഇടഞ്ഞാലോ? ആദ്യത്തെ സംഭവമായിരിക്കും അല്ലേ അത്. കഴിഞ്ഞ ദിവസം മധുര ഡിണ്ടിഗല്‍ ഹൈവേയിലാണ് ഇത്തരമൊരു സംഭവമുണ്ടായത്.
ഹൈവേയില്‍ വച്ച് ഒരു മിനി ലോറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.അപകടത്തെത്തുടര്‍ന്ന് നിര്‍ത്താനാകാതെ ലോറി വട്ടം കറങ്ങാന്‍ തുടങ്ങി. അപകടത്തിന്റെ ആഘാതത്തില്‍ ആക്‌സിലേറ്റര്‍ സ്റ്റാക്കായതും മുന്‍ വീല്‍ വളഞ്ഞു പോയതുമാണ് കാരണം. ഡ്രൈവറില്ലാതെ ഹൈവേയില്‍ വട്ടം കറങ്ങിയ ലോറിയെ പിടിച്ചു നിര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഒടുവില്‍ കുറെ പ്രാവശ്യം ഇങ്ങനെ കറങ്ങിയ ശേഷം ലോറി തനിയെ നില്‍ക്കുകയായിരുന്നു. ഹൈവേയിലെ യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്. എന്തൊക്കെയായാലും ലോറി ഇടഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മുന്നേറുകയാണ്.