ബുള്ളറ്റാണെങ്കിലും ശ്രദ്ധിക്കാതെ വാഹനമോടിച്ചാല്‍ എപ്പോഴും ഇത് പോലെ രക്ഷപ്പെട്ടെന്ന് വരില്ല- അപകടത്തില്‍ നിന്ന് ബുള്ളറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ
മതിയായ ബോധവല്‍ക്കരങ്ങള്‍ നല്‍കിയിട്ടും, നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും റോഡപകടങ്ങളുടെ തോത് വര്‍ധിച്ചു വരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.പലപ്പോഴും സുരക്ഷിതമല്ലാത്തതും, നിയമങ്ങള്‍ പാലിക്കാതെയുമുള്ള ഡ്രൈവിങ്ങാണ് അപകടം വിളിച്ചു വരുത്തുന്നത്. അപകട സാധ്യത ഏറെയുള്ള പ്രവര്‍ത്തിയാണ് ഓവര്‍ടേക്കിങ്. എതിരെ വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുവേണം ഓവര്‍ടേക്ക് ചെയ്യാന്‍. ചിപ്പോഴൊക്കെ ഓവര്‍ടേക്കിങ് വലിയ അപകടങ്ങള്‍ വരുത്തിവെയ്ക്കും. അത്തരത്തിലൊരു അപകടത്തില്‍ നിന്ന് ബുള്ളറ്റ് റൈഡര്‍ രക്ഷപ്പെട്ട വിഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ നിന്ന് ഡല്‍ഹിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കില്‍ വരുമ്പോഴാണ് സംഭവം നടന്നത്. ബൈക്ക് റൈഡര്‍ തന്നെയാണ് വിഡിയോ യുട്യൂബിലിട്ടത്. കുറച്ചു നേരമായി മുന്നിലൂടെ പോകുന്ന ഹോണ്ട സീറ്റിയെ മറിക്കകടക്കാന്‍ ശ്രമിച്ചതായിരുന്നു ബുള്ളറ്റ് റൈഡര്‍. എന്നാല്‍ വളവില്‍ അതിന് ശ്രമിച്ച ബൈക്ക് യാത്രികന്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ജെസിബിയില്‍ ഇടിച്ച് ജീവന്‍ നഷ്ട്ടപ്പെട്ടേക്കാമായിരുന്നു.എന്നാല്‍ ഭാഗ്യംകൊണ്ട് മാത്രമാണ് ബൈക്ക് റൈഡര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഈ വീഡിയോ നല്‍കുന്ന സന്ദേശം വളരെ വലുതാണ്.അമിത വേഗതയുടെ ആവേശത്തില്‍ പായുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ജീവനെടുത്തേക്കാം എന്ന സന്ദേശം.