ഓസ്‌കര്‍ വേദിയിലേക്ക് ‘പുലിമുരുകന്‍’; ഓസ്‌കര്‍ പട്ടികയില്‍ പുലിമുരുകനിലെ പാട്ടുകളും
ലൊസാഞ്ചല്‍സ്: ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ ‘പുലിമുരുകന്‍’ ഓസ്‌കര്‍ തിളക്കത്തില്‍. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സംഗീതസംവിധായകന്‍ ഗോപി സുന്ദറിനും ഇത് അഭിമാന നിമിഷം. ഇന്ത്യയില്‍നിന്ന് പുലിമുരുകന്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപി സുന്ദര്‍ ഈണമിട്ട പുലിമുരുകനിലെ ‘കാടണിയും കാല്‍ച്ചിലമ്പേ’, ‘മാനത്തേ മാരിക്കുറുമ്പേ’ എന്നീ രണ്ടു ഗാനങ്ങളാണു പട്ടികയില്‍ ഇടംനേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക.
അടുത്ത വര്‍ഷം ജനുവരി 23നാണ് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുക. ഡണ്‍കിര്‍ക്, ജസ്റ്റിസ് ലീഗ്, കോക്കോ, ഫേറ്റ് ഓഫ് ദ് ഫ്യൂരിയസ്, വണ്ടര്‍ വുമന്‍ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രമുഖ സിനിമകള്‍.