വണ്ടര്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ച വിനീതിന്റെ ആ ഡൈവിങ് ഹെഡറാകുമോ ഐഎസ്എല്‍ അഞ്ചാം ആഴ്ച്ചയിലെ മികച്ച ഗോള്‍
കൊച്ചി: സമനിലകളും തോല്‍വിയും കൊണ്ട് പൊരുതി മുട്ടിയിരുന്ന കേരളം ബ്ലാസ്റ്റേഴ്സിന് ജീവനും ആവേശവും പകര്‍ന്ന ഗോളായിരുന്നു കഴിഞ്ഞ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ സി.കെ വിനീത് നേടിയ ഡൈവിങ് ഹെഡര്‍.ആ സൂപ്പര്‍ ഗോളോടെ ടീമിനെ വിജയത്തിലേക്ക് നയിക്കാനും വിനീതിനായി. സോഷ്യല്‍ മീഡിയയിലും വിനീതിന്റെ ഈ പറക്കും ഗോള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ആ പറക്കും ഗോളിനെ ഐ.എസ്.എല്‍ അഞ്ചാം ആഴ്ച്ചയിലെ ഗോള്‍ ഓഫ് ദ വീക്ക് പുരസ്‌കാരത്തിന് അര്‍ഹമാക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. നാല് താരങ്ങള്‍ക്കൊപ്പമാണ് വിനീത് ഈ നേട്ടം സ്വന്തമാക്കാന്‍ മത്സരിക്കുന്നത്. എന്നാല്‍ ഇതുവരെയുള്ള ആരാധകരുടെ വോട്ടെടുപ്പില്‍ വിനീത് തന്നെയാണ് മുന്നില്‍.
.@KeralaBlasters got their first win of the season, thanks to this smashing header from @ckvineeth!
Vote for the Fans’ Goal of the Week here: https://t.co/tb3zhIEAcy#HeroISL #LetsFootball pic.twitter.com/NKsGWKgAbM
— Indian Super League (@IndSuperLeague) December 19, 2017
മലയാളി താരം റിനോ ആന്റോ 23-ാം മിനുറ്റില്‍ വലതുമൂലയില്‍ നിന്നുയര്‍ത്തിയ ക്രോസാണ് വിനീത് പറക്കും ഹെഡറിലൂടെ ഗോളാക്കി മാറ്റിയത്. ബംഗളുരു എഫ്‌സി ചെന്നൈയിന്‍ മത്സരത്തില്‍ നിന്നുള്ളതാണ് പട്ടികയിലെ രണ്ടു ഗോളുകള്‍. കളിയുടെ അവസാനനിമിഷത്തില്‍ ചെന്നൈയിന് വിജയം സമ്മാനിച്ചു കൊണ്ട് ധനപാല്‍ ഗണേശ് നേടിയ ഗോളും ബംഗളുരുവിനായി സുനില്‍ ഛേത്രി നേടിയ ഗോളും മികച്ച ഗോളുകളുടെ കൂട്ടത്തിലുണ്ട്. എഫ് സി ഗോവ ഡല്‍ഹി ഡൈനാമോസിന്റെ 5-1ന് തകര്‍ത്ത് വിട്ട മത്സരത്തില്‍ ഗോവന്‍ താരങ്ങളായ മാനുവല്‍ ലാന്‍സറോട്ടയും അഡ്രിയാന്‍ കൊലുംഗയും നേടിയവയാണ് പട്ടികയിലെ മറ്റു ഗോളുകള്‍.
കഴിഞ്ഞ ആഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ ബ്ലാസ്റ്റേഴ്‌സ് താരം സിഫ്‌നിയോസ് ആണ് മികച്ച ഗോള്‍ നേടിയ താരമായി തെരഞ്ഞെടുത്തത്.ഗോളടിച്ച് ടീമിന്റെ വിജയശില്‍പ്പിയായ വിനീത് ട്വിറ്ററില്‍ ഇങ്ങിനെയാണ് കുറിച്ചത്. വിലയലേറിയ മൂന്ന് പോയിന്റുകള്‍ ഇന്ന് സ്വന്തമാക്കി. സ്‌കോര്‍ഷീറ്റിലെത്താന്‍ സാധിച്ചതില്‍ സന്തോഷം. പക്ഷെ ഇനിയും ഒരുപാട് ജോലിയുണ്ട്. പഠിക്കാനും മെച്ചപ്പെടുത്താനും ഇനിയുമുണ്ട്. വിനീത് വ്യക്തമാക്കി.