ദിലീപ്-മഞ്ജു പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും കാരണക്കാരി: കാവ്യാ മാധവന്റെ മൊഴി പുറത്ത്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കാവ്യ മാധവന്‍.സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് കാവ്യ നല്‍കിയ മൊഴിയിലാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുകളുള്ളത്. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്തു പറയുന്ന സ്വഭാവക്കാരിയാണെന്ന് കാവ്യ പറയുന്നു.ദിലീപും മുന്‍ഭാര്യ മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായി.
അമ്മ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞു. നടി ബിന്ദു പണിക്കര്‍ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കി. താനും ദിലീപും നൃത്തം ചെയ്യുന്ന ഫോട്ടോ മഞ്ജുവിന് അയച്ചുകൊടുത്തു.
നടി ആക്രമിക്കപ്പെട്ട വിവരം ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് അറിയുന്നത്.പള്‍സര്‍ സുനിയെ തനിക്കറിയില്ല. വീട്ടില്‍ വന്നിട്ടുണ്ടോയെന്നും അറിയില്ല. പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’ ഷോപ്പില്‍ വന്ന് ഡ്രൈവര്‍ സുനീറിനോട് തന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കിയില്ല.
ദിലീപ് ആക്രമണവിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. രാത്രി ആന്റോ ദിലീപിനെ വിളിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് ദിലീപ് തിരിച്ചുവിളിച്ചത്. തുടര്‍ന്ന് നടിയെ വിളിച്ചു. അവരുടെ അമ്മയുമായാണ് സംസാരിച്ചത്. പിന്നീട് റിമി ടോമിയും ആക്രമണവിവരം വിളിച്ചുപറഞ്ഞു. മഞ്ജു വാരിയര്‍ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണെന്നും കാവ്യ പറയുന്നു.