ജയലളിതയുടെ ആശുപത്രി ദൃശ്യം പുറത്ത്;തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാവശേഷിക്കെ ദിനകരന്റെ നിര്‍ണ്ണായക നീക്കം

ചെന്നൈ: ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കവുമായി ടി.ടി.വി.ദിനകരന്‍ രംഗത്ത്.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ ദിനകരവിഭാഗം നേതാവ് പി.വെട്രിവേല്‍ പുറത്തുവിട്ടു. ആശുപത്രിയില്‍ ആരോഗ്യവതിയായി കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതിന്റെ വിഡിയോയാണു പുറത്തുവിട്ടത്.

മുഖ്യമന്ത്രി എടപ്പാടി പളനിസാമി – ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരുടെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കുക എന്നതു കൂടി വീഡിയോ ദൃശ്യം പുറത്ത് വിട്ടതിലൂടെ ദിനകരന്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് പൂര്‍ണബോധത്തോടെയാണെന്നും കൂടുതല്‍ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും വെട്രിവേല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.