തന്‍റെ അമ്മയെ പരിപാലിക്കുന്നില്ല എന്ന് പറഞ്ഞു യുവാവ് ഭാര്യമാരെ കാറിലിട്ട് ജീവനോടെ ചുട്ടുകൊന്നു
രാജസ്ഥാനിലെ ജയ്പ്പൂറിലെ ജലോറില്‍ ആണ് സംഭവം. തന്‍റെ അമ്മയെ സന്തോഷത്തോടെ പരിപാലിക്കുന്നില്ലെന്ന് ആരോപിചാണ് യുവവ് തന്റെ രണ്ട് ഭാര്യമാരെയും കാറില്‍ പൂട്ടിയിട്ട് തീയിട്ടു കൊന്നത്. ജലോറിലെ ദാരിയ ദേവി(25), മാലി ദേവി(27) എന്നിവരാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ദീപ റാം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യമാരോടൊത്തുള്ള ജീവിതം സന്തോഷകരമായിരുന്നില്ലെന്നും അവര്‍ തന്റെ അമ്മയെ നന്നായി പരിപാലിക്കുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഭാര്യമാര്‍ക്ക് ഇതിനു ഒരു പണി നല്‍കണം എന്ന് താന്‍ തീരുമാനിച്ചിരുന്നു എന്നും യുവാവ് പറഞ്ഞു. അങ്ങനെ കഴിഞ്ഞ ദിവസം കാറില്‍ യാത്രചെയ്യുന്നതിനിടെ ദീപ് റാമും ഭാര്യമാരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പെട്ടെന്ന് വണ്ടി നിര്‍ത്തുകയും രണ്ടുപേരെയും കാറിന്‍റെ ഉള്ളില്‍ പൂട്ടിയിട്ട് തീവെക്കുകയുമായിരുന്നു. നാട്ടുകാര്‍ അവിടേയ്ക്ക് എത്തുമ്പോഴേക്കും ഇരുവരും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.