വിവാഹ വാര്‍ഷിക സമ്മാനവുമായിഹാദിയയെ കാണാന്‍ ഷെഫിന് വീണ്ടുമെത്തി
കോയമ്പത്തൂര്‍ : സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ പഠനത്തിനായി സേലത്തെ കാമ്പസിലുള്ള ഹാദിയയെ കാണാന്‍ രണ്ടാം തവണയും ഷെഫിന് ജാഹനെത്തി.വിവാഹ വാര്‍ഷിക സമ്മാനം കൈമാറാനാണ് ഷെഫിന് വീണ്ടും ഹാദിയക്കരുകില് എത്തിയത്.ഇത് രണ്ടാം തവണയാണ് ഷെഫിന് ഹാദിയയെ കാണാന്‍ കാമ്പസിലെത്തുന്നത്.
ഡിസംബര്‍ 19-നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. സേലത്തെ ഹോമിയോ ശിവരാജ് കോളജില്‍ ഹോമിയോപ്പതി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഹാദിയ.വിവാദമായ കേസ് സുപ്രീം കോടതി പരിഗണിക്കവെ പഠനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അവസരം ഹാദിയക്ക് കോടതി നല്‍കിയത്.കാമ്പസിലെത്തി ഹാദിയയെ കണ്ട ഷെഫിന് വിവാഹ സമ്മാനം കൈമാറുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്.