2 ജി സ്പെക്ട്രം ; പ്രതികള്‍ രക്ഷപ്പെട്ടത് തെളിവുകള്‍ ഇല്ലാത്തത് കാരണമെന്ന് കോടതി
കോണ്ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായ ഒന്നായിരുന്നു വിവാദമായ ടുജി സ്‌പെക്ട്രം കേസ്. കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. കേസിലെ വിധി ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത ആഘാതമായി എന്ന് വേണമെങ്കില്‍ പറയാം. കേസില്‍ കേസില്‍ സിബിഐയ്ക്കെതിരെ സുബ്രഹ്മണ്യം സ്വാമി രംഗത്ത് വരുകയും ചെയ്തു. അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.സത്യസന്ധമായി കേസന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയത് അന്വേഷണത്തെ ബാധിച്ചെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.ഇതൊരു തിരിച്ചടി അല്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമുണ്ടായ വിധി ആണ് ഇതെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. വിധിയിൽ നിന്ന് പാഠം ഉൾക്കൊണ്ട പ്രധാനമന്ത്രി അഴിമതിക്കെതിരെ യുള്ള പോരാട്ടം ശക്തമാക്കണം എന്ന് സ്വാമി പറഞ്ഞു.
അതേസമയം കേസില്‍ പ്രതികളെ വെറുതെ വിട്ടപ്പോള്‍ അതിന്‍റെ കൂടെ രക്ഷപ്പെട്ടവരില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി എന്നിവരെ കൂടാതെ സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും പ്രതിസ്ഥാനത്തുണ്ടായിരുന്നു. കേസ് ഇല്ലാതായാല്‍ രക്ഷപ്പെടുന്നത് പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ റിലയന്‍സ് കമ്പനി കൂടിയാണ്. അതുപോലെ 2ജി അഴിമതി കേസില്‍ പ്രതികള്‍ക്കെതിരെ നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ക്കുവേണ്ടി എഴുവര്‍ഷം കാത്തിരുന്നിട്ടും അതെല്ലാം വെറുതെയായത് കൊണ്ടാണ് എല്ലാവരെയും വെറുതെ വിട്ടത് എന്ന് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഒ.പി. സെയ്‌നി പറഞ്ഞു. കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയിലാണ് ജഡ്ജി തന്റെ പരാമര്‍ശം രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ഏഴുവര്‍ഷം, എല്ലാ അവധി ദിനങ്ങളിലും, എല്ലാ പ്രവൃത്തി ദിനങ്ങളിലും, വേനല്‍ അവധിക്കാലത്തുപോലും കേസില്‍ തെളിവിനുവേണ്ടി താന്‍ ക്ഷമയോടെ കാത്തിരുന്നു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ രാജ കുറ്റക്കാരനെന്ന് സ്ഥാപിക്കാന്‍ സാധിക്കുന്ന നിയമപരമായി സാധുതയുള്ള തെളിവിനുവേണ്ടി കാത്തിരുന്നിട്ടുണ്ട്. ആരെങ്കിലും തെളിവുനല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതെല്ലാം വെറുതെ ആയെന്നും ജഡ്ജി ഒ.പി. സെയ്‌നി തന്റെ 1552 പേജുവരുന്ന വിധിന്യായത്തില്‍ പറയുന്നു. കെ. രാജ, കനിമൊഴി തുടങ്ങി കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കെതിരായ കേസുകളെല്ലാം കിംവദന്തികളുടെയും ഊഹത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് വിധിന്യായത്തില്‍ പറയുന്നു. പൊതുജനങ്ങളുടെ വിലയിരുത്തലുകള്‍ക്ക് കോടതി നടപടികളില്‍ സ്ഥാനമില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.