2ജി അഴിമതിക്കേസ്:എ രാജ, കനിമൊഴിയടക്കമുള്ള എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി
ടുജി സ്‌പെക്ട്രം കേസില്‍ എ രാജ,കനിമൊഴിയടക്കമുള്ള പ്രതികളെ ദില്ലി സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടു.കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടു.കനിമൊഴിയും എ.രാജയയുമടക്കമുള്ള 14 പ്രതികളെയും കോടതി കുറ്റ വിമുക്തരാക്കി.ഒറ്റ വരി മാത്രം വായിച്ച് ജഡ്ജി ഒ.പി. സെയ്നി.വിധി പുറപ്പെടുവിക്കുകയായിരുന്നു.
റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ ടെലികോം കമ്പനികളുള്‍പ്പെടെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഡല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈയ്‌നിയാണ് ഇവരെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ചരിത്രവിധി പറഞ്ഞത്.
2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നാണ് സി എ ജി കണ്ടെത്തിയിരുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ, 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക് 2 ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. കേസ്. ഈ ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
സി.ബി.ഐ. ഫയല്‍ചെയ്ത ആദ്യ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും പ്രതിസ്ഥാനത്തുണ്ടായിരുന്നു.

രണ്ടാം യു.പി.എ സർക്കാരിന് നേരെ ഉയർന്നുവന്ന ഏറ്റവും വലിയ അഴിമതിക്കേസായായിരുന്നു 2 ജി അഴിമതിക്കേസ്.എന്നാൽ കോടതി വിധി അനുക്കൂലമായതിനാൽ കോൺഗ്രസ്സ് പാളയത്തിൽ വലിയ ആശ്വാസമാണ്.