ഐഎസ്എല്‍ ആവേശം:ആക്രമണ തന്ത്രവുമായി ബെംഗളൂരുവും പ്രതിരോധ കോട്ടയില്‍ വിശ്വസിച്ച് ജെംഷഡ്പൂരും ഇന്ന് കളത്തില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്നത്തെ മത്സരം കരുത്തുറ്റ ആക്രമണ നിരയുള്ള ബെംഗലൂരുവും. പ്രതിരോധത്തിലെ കരുത്തന്മാരായ ജെംഷഡ്പൂരും തമ്മിലാണ്.ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ച് കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വി മറക്കാം എന്ന് ബെംഗളൂരു കണക്കു കൂട്ടുന്നു.എന്നാല്‍ ജെംഷഡ്പൂരിന്റെ പ്രതിരോധം ഭേധിച്ചൊരു ജയമെന്നത് എളുപ്പമല്ല.

രണ്ടു ടീമുകളും തമ്മില്‍ ആദ്യമായി മുഖാമുഖം കാണുന്ന ഈ പോരാട്ടം എറെ ശ്രദ്ധേയമാകും.ബംഗളൂരു എഫ്‌സി ചെന്നൈയിന്‍ എഫ്.സിയോട് 1-2 എന്ന ഗോള്‍നിലയിലാണ് തോറ്റത്. ജാംഷെഡ്പൂര്‍ എഫ്‌സിയാകട്ടെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പൂനെ സിറ്റി കീഴടക്കിയത്. ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എങ്കില്‍ അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമായി ആറാം സ്ഥാനത്താണ് ജെംഷഡ്പൂര്‍.

സാദ്ധ്യത ലൈനപ്പുകള്‍

ബംഗളൂരു എഫ്‌സി

ഗോള്‍കീപ്പര്‍: ഗുര്‍പ്രീത് സിംഗ് സന്തു

ഡിഫന്റര്‍മാര്‍: രാഹുല്‍ ബ്ഭേക്കെ, ജുവാനന്‍, ജോണ്‍ ജോണ്‍സന്‍, സുബാഷിഷ് ബോസ്

മിഡ്ഫീല്‍ഡര്‍മാര്‍: ലെന്നി റോഡ്റിഗ്സ്, എഡ്യൂ ഗാര്‍സിയ, എറിക് പാര്‍ട്ടാലു, സുനില്‍ ഛെത്രി, ഉദന്ത സിംഗ്

ജാംഷെഡ്പൂര്‍ എഫ്‌സി

ഗോള്‍കീപ്പര്‍: സുബ്രതാ പോള്‍

ഡിഫന്റര്‍മാര്‍: സൗവിക് ചക്രബര്‍ത്തി, ആന്‍ഡ്രി ബിക്കി, തിരി, സൗവിക് ഘോഷ്,

മിഡ്ഫീല്‍ഡര്‍മാര്‍: മെമോ, മെഹ്താബ് ഹുസൈന്‍, സിദ്ധാര്‍ത്ഥ് സിംഗ്, ബികാസ് ജെയ്റു, ട്രിനിഡാഡ് ഗോണ്‍കാല്‍വ്സ്

ഫോര്‍വാര്‍ഡുകള്‍: ഇസു അസൂക്ക