ഹേയ്..ആരാധകരെ നിവിന്റെ പുതിയ പടം ‘ഹേയ് ജൂഡ്’ -ടീസര്‍ എത്തി
നിവിന്‍ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹേയ് ജൂഡി’ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് രാജ്‌ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടി തൃഷയാണ് നായികയായെത്തുന്നത്. 47 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തിറങ്ങിയ ടീസര്‍.
വളരെ പ്രത്യേകതകള്‍ നിറഞ്ഞ കഥാപാത്രമാണ് നിവിന്റേതെന്ന് സംസാരശൈലിയില്‍ നിന്ന് വ്യക്തമാണ്. നിവിന്റെ സുഹൃത്തായാണ് തൃഷ എത്തുന്നത്. തമിഴില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന താരത്തിന്റെ ആദ്യ മലയാള ചിത്രമാണ് ഹേയ് ജൂഡ്.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മല്‍ സഹദേവ്, ജോര്‍ജ്ജ് കാനത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. കാര്‍ത്തിക് ജോഗേഷാണ് എഡിറ്റിംഗ്.
സിദ്ധിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വ്വശി, അജുവര്‍ഗീസ്, എന്നിവരാണ് മറ്റുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോവയിലും കൊച്ചിയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ‘ഇവിടെ’യ്ക്കുശേഷം ശ്യാമപ്രസാദും നിവിനും ഒന്നിക്കുന്ന ചിത്രം ഉടന്‍തന്നെ തിയേറ്ററിലെത്തും.